അടുത്ത് എത്തിയ മാളവിക പതിയെ അയാൾക്ക് അരികിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് അയാളെ പതിയെ മറിച്ച് കിടത്തി…. ഏകദേശം 30-35 ഇടയിൽ പ്രായം തോന്നിക്കുന്ന മുൻപരിചയം ഇല്ലാത്ത ഒരാൾ. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും എല്ലാം ബ്ലഡ് വരുന്നുണ്ട്, ഒപ്പം അയാളുടെ തോളിൽ എന്തോ തുളഞ്ഞു കയറിയത് പോലെ ഉണ്ടായിരുന്നു…മാളവിക അയാളുടെ പൾസ് നോക്കി. ജീവൻ ഉണ്ട്…. അവൾ
ചുറ്റും നോക്കി, ആരും ഇല്ല. ഉപേക്ഷിച്ചു പോവണോ? അതോ രക്ഷിക്കണോ? ഡബിൾ മൈൻഡ് ആയിരുന്നു അവൾ. ഒരു ഡോക്ടറുടെ ധാർമിക ബോധം അവളെ അയാൾക്ക് എത്രയും പെട്ടന്ന് തന്നെ മെഡിക്കൽ ഹെൽപ്പ് നൽകാൻ പ്രേരിപ്പിച്ചു. അവൾ അയാളെ വലിച്ചു കൊണ്ട് പോയി കാറിൽ കിടത്തി. എന്നിട്ട് കാർ സ്റ്റാർട്ട് ചെയ്തു, ഹോസ്പിറ്റലിൽ പോവുന്നത് സേഫ് അല്ല എന്ന് തോന്നിയ അവൾ അയാളെയും കൊണ്ട് തന്റെ ഹിൽ റേഞ്ചിൽ ഉള്ള വീട്ടിലേക്ക് പോവുന്നു. അത്യാവശ്യം ഫസ്റ്റ് എയ്ഡ് ഒക്കെ അവൾ നൽകിയിരുന്നു എങ്കിലും കഴുത്തിലെ മുറിവിൽ നിന്നു കൂടുതൽ ബ്ലഡ് വരുന്നുണ്ടായിരുന്നു.
മാളവിക കാർ വേഗത്തിൽ തന്റെ വീട്ടിലേക്ക് ഓടിച്ചു. പോർച്ചിൽ കാർ നിർത്തി മാളവിക അയാളെ വലിച്ചു പുറത്തേക്ക് ഇറക്കി വീടിന് ഉള്ളിലേക്ക് കൊണ്ട് പോയി. അയാളെ അവിടെ ഒരു പ്രതലത്തിൽ കിടത്തി അവൾ വേഗം തന്നെ ബ്ലീഡിങ് നിൽക്കാനുള്ള ഫസ്റ്റ് ഐയ്ഡ് ചെയ്തു. കോട്ടൺ കൊണ്ട് ബ്ലഡ് തുടച്ചു മാറ്റി നെറ്റിയിലെ മുറിവ് ഡ്രസ്സ് ചെയ്തു. ഷോൾഡറിലെ മുറിവ് ബുള്ളറ്റ് കൊണ്ട് ഉണ്ടായത് ആണെന്ന് അവൾ ഊഹിച്ചു. ഒരു സർജൻ കൂടെ ആയിരുന്ന അവൾ പെട്ടന്ന് തന്നെ ബുള്ളറ്റ് പുറത്ത് എടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. അൽപനേരം നീണ്ട പ്രക്രിയക്ക് ഒടുവിൽ അവൾ ബുള്ളറ്റ് പുറത്ത് എടുത്തു. മുറിവ് ഡ്രസ്സ് ചെയ്തു, ആൾറെഡി സെടറ്റീവ് ആയിരുന്ന അയാളെ അവൾ ബെഡിൽ കൊണ്ട് കിടത്തി. ഷർട്ട് അഴിച്ചു മാറ്റി, അയാളുടെ വിരിഞ്ഞ മാറിടത്തിൽ പച്ച കുത്തിയത് അവൾ വായിച്ചു “ജയ്സൺ” അയാളുടെ പേര് ആയിരിക്കും എന്ന് കരുതി മാളവിക മുറിയിൽ നിന്നും പുറത്തേക്ക് പോയി.
🔥ജയ്സൺ🔥 [മാജിക് മാലു]
Posted by