‘ മോള് വന്നിട്ട് പറയാം…’
‘ ശരി… അമ്മേ.. ‘
വൈകാതെ സുമ വന്നു
രാജിയെ കണ്ട് സുമയ്ക്ക് സന്തോഷം…
‘ നീയിത് വന്നിട്ട് എന്താ പെണ്ണേ വിളിക്കാഞ്ഞെ…?’
സുമയുടെ പരിഭവം
‘ ഞാനിങ്ങ് വന്നേ ഉള്ളടി…’
സുമയുടെ പരിഭവം മാറ്റാന്‍ രാജിയുടെ ശ്രമം…
സുമയെ അമ്മ വിളിച്ച് എന്തോ കുശുകുശുക്കുന്നത് രാജി കാണുന്നുണ്ടായിരുന്നു
‘ നിന്റെ വാവ എങ്ങനെ? നിന്നെ കാണാഞ്ഞ് കരയത്തില്ലേ?’
‘ അവള്‍ക്ക് എന്നെ വേണ്ട… അമ്മ മതി…’
അഭിമാനം പോലെ സുമ പറഞ്ഞു
‘ അതൊക്കെ ഇരിക്കട്ടെ… എന്തുണ്ടെടി വിശേഷം..?”
സുമയുടെ ചോദ്യത്തിന് മറുപടി പറയാതെ സുമയുടെ കൈയെടുത്ത് വയറ്റത്ത് വെച്ച് രാജി നാണിച്ചിരുന്നു…
‘ കൊച്ചു കള്ളി…!’
സുമ രാജിയുടെ കവിളില്‍ കൊഞ്ചിച്ച് പിച്ചി
‘ പിന്നെ എന്തൊക്കെ ഉണ്ടെടി വിശേഷങ്ങള്‍…?’
സുമ കാര്യത്തിലേക്ക് കടന്നു
‘ നല്ല വിശേഷം..’
പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന മട്ടില്‍ രാജി പറഞ്ഞു
‘ എന്താടീ… നിങ്ങള്‍ തമ്മില്‍…?’
രാജിയുടെ കൈയില്‍ തടവി കൊണ്ട് സുമ ചോദിച്ചു
‘ എന്ത് പ്രശ്‌നം..?’
രാജി നിസ്സാരവല്കകരിച്ചു..
‘ നീയെന്നെ പൊട്ടിയാക്കുന്നു…’