മല്ലിയെ കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.
ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് കൊണ്ട് ഞങ്ങൾ എന്താ സംസാരിച്ചതെന്ന് മല്ലിക്ക് ഒന്നും മനസ്സിലായിരുന്നില്ല.മല്ലി എന്നോട് അതാരാ എന്താ എന്നൊക്ക ചോദിച്ചു കൊണ്ടിരുന്നു. ഞാൻ മല്ലിയോട് എല്ലാം പറഞ്ഞു. എന്നിട്ട് മല്ലി എന്നോടായി ചോദിച്ചു.
“മാമ്മൻ ഇവിടെന്ന് പോവോ?”
“പോണം ”
ഞാൻ മല്ലിയോടായി പറഞ്ഞു.
മല്ലി കരയുവാൻ തുടങ്ങി.
“പോണം മല്ലി ഞാൻ പോണം. എന്നാലേ നമ്മുക്ക് നല്ല ജീവിതം കിട്ടൂ. ഞാൻ നിന്നെ ഉപേക്ഷിച്ചൊന്നും പോവില്ല. അവിടെ എല്ലാം ശരിയാക്കി നിന്നെ കൊണ്ട് പോവും ”
മല്ലി എന്നെ പിരിയുന്നതോർത്ത് കരയുവാൻ തുടങ്ങി. വീട്ടിലെത്തി അവൾ എല്ലാം അക്കയോട് കരഞ്ഞു കൊണ്ട് പറഞ്ഞു. അക്ക എന്റെ തീരുമാനത്തെ അംഗികരിച്ചു.അത് കേട്ടതും മല്ലിയുടെ കരച്ചിൽ ഉച്ചത്തിലായി.മല്ലിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയെന്നവണം അക്ക മല്ലിയോടായി പറയുവാൻ തുടങ്ങി.
“മല്ലി മാമ്മൻ നമ്മുക്ക് വേണ്ടിയല്ലേ പോവുന്നേ നമ്മുടെ നല്ലതിന് വേണ്ടി അല്ലേ.മാമ്മൻ അകലേക്ക് ഒന്നുമല്ലല്ലോ പോവുന്നേ.എല്ലാം ശരിയാക്കി നിന്നെ കൂട്ടി കൊണ്ട് പോവാൻ വരില്ലേ”
അക്ക മല്ലിയെ പറഞ്ഞ് സമ്മാധാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്ന് നോക്കുമ്പോൾ അക്കയും മല്ലിയും എനിക്ക് കൊണ്ട് പോവാനായി എന്തെല്ലാമോ പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഞാൻ കുളിച്ച് എന്റെ നല്ല വസ്ത്രങ്ങൾ എടുത്തണിഞ്ഞു. അക്കയും മല്ലിയും ഒരു തുണി സഞ്ചിയിൽ പലഹാരങ്ങളും എന്റെ വസ്ത്രങ്ങളും എടുത്ത് വെച്ചിരുന്നു. ഇവരെ പിരിയാൻ പോവുന്നതിന്റെ വിഷമം