നിന്നെ കണ്ടപ്പോൾ സമ്മാധാനമായി”
മല്ലി രാഘവേട്ടൻ എന്താ പറയുന്നത് എന്ന് മനസ്സിലാവാതെ എന്നെ നോക്കി.ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. അപ്പോളാണ് രാഘവേട്ടൻ മല്ലിയെ കാണുന്നത്.
“ഇതാരാ ”
രാഘവേട്ടൻ എന്നോട് ചോദിച്ചു.
“ഇത് എന്റെ ഭാര്യ മല്ലി”
ഞാൻ മല്ലിയെ പരിചയപ്പെടുത്തി. മല്ലി ഒന്ന് ചിരിച്ച് കാണിച്ചു. രാഘവേട്ടൻ വിശ്വാസം വരാതെ ഞങ്ങളെ നോക്കി.
“കുറേ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. ഇന്ന് ഞാൻ ആ പഴയ ഉണ്ണിയല്ല “ഞാൻ പറഞ്ഞു
രാഘവേട്ടൻ എല്ലാം ചോദിച്ചറിയാനായി ഞങ്ങളെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞാൻ ഇവിടെ വന്നത് മുതലുള്ള എന്റെ എല്ലാ കാര്യവും പറഞ്ഞു.
രാഘവേട്ടൻ എന്റെ കഥ മുഴുവനും കേട്ടതിന് ശേഷം എനിക്ക് അദ്ദേഹത്തിന്റെ ചെന്നൈ ബ്രാഞ്ചിലുള്ള സ്വർണ്ണ കടയിൽ മാനേജരുട ജോലി വാഗ്ദാനം ചെയ്തു. എന്നെ സംബന്ധിച്ച് അത് വലിയൊരു അവസരം ആയിരുന്നു. മല്ലിക്കും അക്കക്കും നല്ലൊരു ജീവിതം കൊടുക്കാൻ പറ്റിയ അവസരം.
“നീ സമ്മതം ആണെങ്കിൽ നാളെ എന്നെ ചെന്നൈയിൽ വന്ന് കാണ്. ഇതാ എന്റെ അഡ്രസ്സ് ഇവിടെ വന്ന് എന്നെ കാണ്” രാഘവേട്ടൻ ഒരു കാർഡ് എനിക്ക് നൽകി എന്നോടായി പറഞ്ഞു.
പോവാൻ നേരം ഞാൻ രാഘവേട്ടനോടായി പറഞ്ഞു.
“എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത്. എനിക്ക് ആ നാടുമായി ഇനി ഒരു ബന്ധം വേണ്ട. എനിക്ക് അവിടെ ആരുമില്ല. ആരും ഞാൻ ഇവിടെ ഉണ്ടെന്ന് അറിയേണ്ട ”
“ഞാൻ ആരോടും പറയില്ല. നിനക്ക് ഇവിടെ നിൽക്കുന്നതാണ് സന്തോഷം എങ്കിൽ നി ഇവിടെ നിന്നോ. ഞാൻ കാരണം നീ ഇവിടെ ഉണ്ടെന്ന് ആരും അറിയില്ല ”
രാഘവേട്ടൻ എനിക്ക് ഉറപ്പ് നൽകി.ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.ഞാൻ