തന്നെ ഒരു കോണകം എടുത്ത് ധരിച്ചു.
കുറച്ച് കഴിഞ്ഞതും മല്ലിയും അക്കയും ഒരുമിച്ച് വീട്ടിലേക്ക് കയറി വന്നു. മല്ലി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.അക്ക ഉള്ളതിഞ്ഞാൽ എനിക്ക് അവളെ ഒന്നും ചെയ്യാൻ പറ്റിയില്ല. അവൾ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതി അക്കയുടെ പിന്നാലെ തന്നെ എപ്പോളും നടന്നു.
പിറ്റേന്ന് ഞങ്ങൾ ഒരു സിനിമക്ക് പോവാൻ തീരുമാനിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് ജോലിക്ക് പോവാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങൾ ഇടക്കൊക്കെ സിനിമക്ക് പോവുമായിരുന്നു. മല്ലിക്ക് സിനിമ അത്രേക്കും ഇഷ്ടമായിരുന്നു.ഞങ്ങളിൽ നിന്ന് പറഞ്ഞ് കേട്ട് ഗ്രാമത്തിൽ നിന്ന് പലരും ഇങ്ങോട്ട് വരാറുണ്ടായിരുന്നു.
സിനിമ കണ്ട് വരും വഴിയിൽ വെച്ച് ആരോ ഒരാൾ എന്റെ പേര് വിളിച്ചു.എന്റെ യഥാർത്ഥ പേര്.
“ഉണ്ണി… ഉണ്ണി കൃഷ്ണാ..”
ആരോ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എന്നെ ഇവിടെ അറിയുന്നത് ആരെന്ന് അറിയാൻ ഞാൻ തിരിഞ്ഞ് നോക്കി.
“രാഘവേട്ടൻ ”
ഞാൻ ആളെ തിരിച്ചറിഞ്ഞു.
രാഘവേട്ടൻ എന്റെ നാട്ടുകാരൻ ആയിരുന്നു.ഞാൻ പഠിച്ചിരുന്ന സ്കൂൾ അദേഹത്തിന്റെ പേരിലായിരുന്നു. വലിയ മുതലാളി ആയിരുന്നു അദ്ദേഹം. കേരളത്തിന്ന് അകത്തും പുറത്തും രാഘവേട്ടൻ സ്വർണ്ണ കട നടത്തിയിരുന്നു. സ്കൂളിലെ പല മത്സരങ്ങൾക്കും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സമ്മാനങ്ങൾ ഞാൻ ഏറ്റ് വാങ്ങിയിട്ടുണ്ട്. സ്കൂളിന്റെ അഭിമാനമായിരുന്ന എന്നെ രാഘവേട്ടന് വലിയ കാര്യമായിരുന്നു. മുതലാളി ആയിട്ട് പോലും അദ്ദേഹത്തെ എല്ലാവരും രാഘവേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. അത്രേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
രാഘവേട്ടൻ എന്നെ കണ്ട സന്തോഷത്തിൽ കെട്ടി പിടിച്ച് പറയാൻ തുടങ്ങി.
“ഉണ്ണി നിന്നെ ഞാൻ എവിടെയൊക്ക തിരഞ്ഞെന്നോ. നീ എവിടെ ആയിരുന്നു.