ആണെന്ന്. ഞാൻ ആ ഷെൽഫിൽ ഉണ്ടായിരുന്ന ബാക്കി എല്ലാ ബുക്കും മാറ്റി. അപ്പോൾ മനസിലായി ആ ബുക്ക് സ്ലൈഡ് ചെയ്യാൻ പറ്റും എന്ന്. ഞാൻ അങ്ങനെ അത് ഓപ്പൺ ആക്കി. അപ്പോൾ അവിടെ ഒരു ലോക്കർ പ്രത്യക്ഷപെട്ടു. അതിൽ ഒരു നമ്പർപാഡും. ഞാൻ മുൻപ് കണ്ട ആ പേപ്പർ എടുത്തു, അതിൽ കണ്ട നമ്പറുകൾ അതിലേക്ക് അടിച്ചു. അത് തുറന്നു. അതിൽ ഐപോഡ് പോലെ ഒരു സാധനം ഉണ്ടായിരുന്നു കൂടെ അതിൽ ഒരു ഹെഡ്സെറ്റും അറ്റാച്ചഡ് ആയി കിടപ്പുണ്ട്.
ഒരു ചെറിയ LCD സ്ക്രീൻ പിന്നെ തള്ളവിരൽ കൊണ്ട് കറക്കാൻ പറ്റിയ ഒരു വീലും പിന്നെ അതിന്റെ നടുവിൽ ഒരു ബട്ടണും ഇതാണ് ആ ഐപോഡ് പോലത്തെ സാധനം.
ഇത് കണ്ട് ആവേശം മൂത്ത എനിക്ക് ഓടി ചെന്ന് അമ്മയോട് പറയണം എന്ന തോന്നിയെങ്കിലും ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് കൂടി അറിഞ്ഞിട്ട് അമ്മയോട് പറയാം എന്ന വിചാരിച്ചു.
ഞാൻ വീണ്ടും കമ്പ്യൂട്ടറിൽ പോയി NST ഡോക്യുമെന്റ് മുഴുവൻ പ്രിന്റൗട്ട് എടുത്തു 50 നു മുകളിൽ പേജുകൾ ഉണ്ടായിരുന്നു.
അന്ന് രാത്രി നേരത്തെ അത്താഴം കഴിച്ചു എന്നിട്ട് അമ്മയോട് ഒരു ബുക്ക് വായിക്കാൻ ഉണ്ട് എന്ന പറഞ്ഞു നേരത്തെ ബെഡ്റൂമിലേക്ക് പോയി.
ഞാൻ ബെഡിൽ ഇരുന്നു ആ ഡോക്യുമെന്റ് വായിക്കാൻ തുടങ്ങി. മുൻപത്തെ പോലെ തന്നെ എനിക്ക് ഒന്നും മനസിലായില്ല. എന്നാൽ അതിൽ ആദ്യത്തെ കോണ്ട്നെറ് ഭാഗം ഒന്നുടെ നോക്കിയപ്പോൾ അതിൽ നോൺ ടെക്നിക്കൽ ആയിട്ടുള്ള ആളുകൾക്ക് മനസിലാക്കാനും ട്രാൻസ്മിറ്റർ എങ്ങനെ ഉപയോഗിക്കണം എന്ന കൊടുത്തിട്ടുള്ള സെക്ഷൻ കണ്ടു ഞാൻ ആ പേജ് എടുത്തു. അതിൽ ട്രാൻസ്മിറ്റർ എങ്ങനെ ഉപയോഗിക്കണം എന്ന വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു.
അതിൽ പ്രധാനമായി പറഞ്ഞിട്ടുള്ളത് ഉപയോഗിക്കുന്ന ആൾ നിർബന്ധമായും ട്രാൻസ്മിറ്ററിൽ നിന്നും രക്ഷക്കായി അതിൽത്തന്നെ കൊടുത്തിരിക്കുന്ന ഹെഡ് സെറ്റ് വെക്കണം എന്നാണ്. എന്നിട്ട് ആ വീൽ കറക്കുമ്പോൾ റേഡിയോ ട്യൂൺ ചെയ്യുമ്പോൾ കേൾക്കുന്ന പോലെ ഓരോ സൗണ്ട് കേൾക്കും, ആ സൗണ്ട് സ്റ്റെഡി ആയിട്ടുള്ള ട്യൂൺ ആകുമ്പോൾ ഈ ട്രാൻസ്മിറ്റർ അടുത്ത നിൽക്കുന്ന ആളുടെ ന്യൂറോളജികൽ ഫ്രീക്വൻസിയും ആയി സ്വിങ്ക് ആകും. എന്നിട്ട് അതിൽ ഉള്ള ബട്ടണിൽ ഞെക്കുമ്പോൾ അയാളിൽ ട്രാൻസ്മിറ്റർ ലോക്ക് ആകും അപ്പോൾ ആ ആളെ നമുക്ക് നിയന്ത്രിക്കാനാകും. ബട്ടൺ ഒരു വട്ടം കൂടി ഞെക്കുന്നതോടെ