കാണും. ഇനി ആ പേപ്പറിൽ എഴുതിയിരിക്കുന്ന കോഡ് ഉം ആയി എന്തേലും ബന്ധം കാണുമോ. ഞാൻ അങ്ങനെ അവിടെ എല്ലാം അരിച്ചുപെറുക്കി ബെഡ്‌റൂമിൽ ലൈബ്രറിയിൽ എല്ലാം നോക്കി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ അങ്ങനെ ബേസ്‌മെന്റിലേക്ക് പോയി.
അവിടെ അമ്മ എന്തൊക്കെയോ അടുക്കി വെച്ചുകൊണ്ട് ഇരിക്കുവാരുന്നു. ഞാൻ എന്തായാലും ഈ കാര്യം അമ്മയോട് പറയണ്ട എന്ന് തീരുമാനിച്ചു.
“എന്തായി അമ്മെ”
“കുറെ ഒക്കെ ഒഴിഞ്ഞു, നീ ബുക്ക് എല്ലാം ലിസ്റ്റ് ആക്കി കഴിഞ്ഞോ ??.
അമ്മ ലാപ്ടോപിൽനിന്ന് മുഖമുയർത്തികൊണ്ട് പറഞ്ഞു ആ ടേബിളിൽ മൊത്തം പേപ്പറുകൾ ചിതറി അലങ്കോലമായി കിടക്കുന്നു.
“ഏയ് ഇല്ല ഞാൻ ഒരു ചെറിയ ബ്രേക്ക് എടുത്തതാ, പിന്ന അമ്മെ അങ്കിളിനു ഇവിടെ സേഫോ അലമായോ മറ്റോ ഉണ്ടോ? ഞാൻ ആലോചിക്കുവാരുന്നു അതിൽ വല്ല ബുക്കോ മറ്റോ ഉണ്ടെകിലോ എന്ന്” ഞാൻ വളരെ നിഷ്കളങ്കം ആയി ചോദിച്ചു!!
“ഞാൻ ഇവിടെ സേഫ് ഒന്നും കണ്ടില്ല” അമ്മ ഇതുംപറഞ്ഞു വീണ്ടും ലാപ്ടോപ്പിലേക്ക് മൊഴുകി.
ഞാൻ ആ ബേസ്‌മെന്റ് എല്ലാം നോക്കി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശനായി ഞാൻ തിരികെ ലൈബ്രറിയിലേക്ക് തിരികെ പോയി ബുക്കുകൾ ഓരോന്നും എടുത്ത് ലിസ്റ്റ് ഔട്ട് ചെയ്യാൻ തുടങ്ങി. പുറത്തു ഇരുട്ടായിത്തുടങ്ങിയിരിക്കുന്നു. ഞാൻ അവസാനത്തെ ഷെൽഫിൽ എത്തി.
ഞാൻ അതിൽനിന്നും ഒരു ബുക്ക് എടുക്കാൻ തുടങ്ങിയപ്പോൾ അത് അനക്കാൻ പറ്റുന്നില്ല ആബുക്ക് പശവെച്ചു ഒട്ടിച്ചുവച്ചിരിക്കുന്നപോലെ. ഞാൻ ആഞ്ഞു വലിച്ചു വരുന്നില്ല. അപ്പോഴാണ് എനിക്ക് മനസിലായത് അത് ഒരു ഫേക്ക് ബുക്ക്