അത് വായിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി, എവിടെയോ വായിച്ചപ്പോലെ. അതെ ഞാൻ അങ്കിളിന്റെ കംപ്യൂട്ടറിൽ ബുക്കുകളുടെ വില നോക്കിയപ്പോൾ ഒരു ഡോക്യുമെന്റ് ഫയൽ കണ്ടായിരുന്നു NST.DOC . ഞാൻ ഉടനെ തന്നെ കംപ്യൂട്ടറിൽ പോയി ആ ഫയൽ ഓപ്പൺ ചയ്തു. അത് പാസ്സ്‌വേർഡ് പ്രൊട്രാക്ടഡ് ഫയൽ ആയിരുന്നു . ഞാൻ ആ പേപ്പറിൽ നോക്കി NST1001#HD എന്ന് ടൈപ്പ് ചെയ്തു. എസ് അത് ഓപ്പൺ ആയി.
ഇല്ലങ്കിൽ ഞാൻ legacy എന്ന ടൈപ് ചെയ്യാൻ ആയിരുന്നു പ്ലാൻ 😉
ഞാൻ ആ ഡോക്യുമെന്റ് വായിച്ചു നോക്കി അത് ന്യൂറോളജിക്കൽ സബ്മിഷൻ ട്രാൻസ്മിറ്റർ Neurological Submission Transmitter എന്ന വിഷയത്തിൽ ഉള്ള ഒരു റിസർച്ച് പേപ്പർ ആയിരുന്നു. അങ്കിൾ ഹാരി എന്തിനാ ഇത് പാസ്സ്‌വേർഡ് പ്രോക്ടഡ് ആക്കി വെച്ചിരിക്കുന്നെ? അങ്കിൾ മാത്രം അല്ലെ ഈ കംപ്യൂട്ടർ ഉപയോഗിക്കുവൊള്ളൂ.
ഞാൻ ആ ഡോക്യുമെന്റ് വായിച്ചുകൊണ്ട് ഇരുന്നു പകുതിയും മുക്കാലും എനിക്ക് മനസിലാവുന്നതേ ഇല്ലായിരുന്നു. എനിക്ക് ഇപ്പോഴും ആ ഹൈ സ്കൂൾ ഫിസിക്സ് നു അപ്പുറം ഒന്നും എനിക്ക് മനസിലാവില്ല . പിന്നെ ഞാൻ ആദ്യത്തെ ഇൻഡക്സ് പേജിൽ പോയി അതിൽ നോക്കി Summary of Findings പേജിലേക്ക് പോയി.
ഹാവു!! ഇതിൽ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ആണ് എഴുതിയിരിക്കുന്നെ. ഇത് ഒരു സമ്മറിയെക്കാൾ ഒരു റിക്വസ്റ്റ് ആയി ആണ് തോന്നുന്നത്. ഒരു ട്രാൻസ്മിറ്ററിനെ കുറിച്ചാണ് ഇതിൽ പറഞ്ഞിരിക്കുന്നത് അതിന്റെ റിസേർച്ചിനു വേണ്ടി കൂടുതൽ ഫണ്ട് അനുവദിക്കണം എന്നുള്ള റിക്വസ്റ്റും അതിന്റെ സാധ്യമായ ഉപയോഗങ്ങളും ഒക്കെ. ആ ഡിവൈസ് കൊണ്ട് ഡോക്ടർസ്നു അപകടകാരികളായ മനോരോഗികളെ നിയന്ത്രിക്കാൻ ആകും. ഒരു ഇൻസ്റ്റന്റ് ഹൈപ്നോസിസ് ഡിവൈസ്.
അടിപൊളി!!! ഇങ്ങനെ ഒരു ഡിവൈസ് കണ്ടുപിടിക്കണമെങ്കിൽ അങ്കിൾ ഹാരി ശെരിക്കും ഒരു ജീനിയസ് തന്നെ. എനിക്ക് ആകാംഷ അടക്കാൻ ആയില്ല.
ഇനി ആ ഡിവൈസ് എവിടുന്ന് കണ്ടുപിടിക്കും. ചിലപ്പോൾ ഈ വീട്ടിൽ തന്നെ