ഞാൻ അങ്കിളിന്റെ ലൈബ്രറിയിലേക്ക് പോയി 400 നു മുകളിൽ ഉണ്ട് ബുക്കുകളുടെ എണ്ണം
ചില പുസ്‌തകങ്ങൾ വിലപ്പെട്ട ആദ്യ പതിപ്പുകളാണ്, collector’s items ഞാൻ അവഗണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ പുസ്തകത്തിന്റെയും ആദ്യ പേജുകൾ പേജ് നോക്കേണ്ടതുണ്ട്. ഇത് വളരെയധികം സമയമെടുക്കും എന്ന് തോന്നുന്നു. ഞങ്ങൾ ഉച്ചഭക്ഷണത്തിന് പോകുമ്പോൾ ഞാൻ പാതിവഴിയിൽ എത്തി.
“എങ്ങനെ ഉണ്ട് ” കിച്ചൻ ടേബിളിൽ ഇരിക്കുന്ന ഭക്ഷണം എടുത്ത് കഴിച്ചുകൊണ്ട് അമ്മ എന്നോട് ചോദിച്ചു .
” കുഴപ്പം ഇല്ല അങ്കിൾ ഹാരി വിശാലമായി വായിക്കുന്ന ആൾ ആണെന്ന് തോന്നുന്നു. ജീവചരിത്രങ്ങൾ മുതൽ പ്രേതങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ വരെ ഉണ്ട് ലൈബ്രറിയിൽ.” ഞാൻ അമ്മയോട് പറഞ്ഞു.
അവിടെ ബേസ്മെന്റിൽ എങ്ങനെ പോകുന്നു അമ്മെ
“നിന്റെ അമ്മാവൻ ഒട്ടും അടുക്കും ചിട്ടയും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു. എനിക്ക് അതൊക്കെ ലിസ്റ്റ് ആക്കുന്നതിനു മുന്നേ അതൊക്കെ അടുക്കി വെക്കാൻ തന്നെ കുറേ സമയം എടുക്കും എന്നാണ് തോന്നുന്ന.” അമ്മ പറഞ്ഞു
ലഞ്ച് കഴിഞ്ഞു അമ്മ ബേസ്‌മെന്റിലേക്ക് പോയി ഞാൻ ലൈബ്രറിയിലേക്കും കുറച്ചു ബുക്ക്സ് നോക്കി കഴിഞ്ഞപ്പോൾ ഒരു ബുക്കിൽ മൂന്നായി മടക്കിയ ഒരു പേപ്പർ ഉണ്ടായിരുന്നു. ന്യൂറോളജിയെ കുറിച്ചുള്ള ഒരു പേപ്പർ ആണ് അത്. ഞാൻ ആ പേപ്പർ നിവർത്തി നോക്കി അതിൽ പാസ്സ്‌വേർഡ് പോലെ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഒരു വരിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു
NEUROSUBMITTRANS – NST1001#HD – 47-63-95-20
ഞാൻ ഇത് കണ്ടതും ആവേശത്തിലായി. അമ്മയും ഞാനും നേരത്തെ സംസാരിച്ച Hidden Stuff ആണോ ഇനി എനിക്ക് കിട്ടിയത്, പറയാൻ പറ്റില്ല കാരണം അങ്കിൾ ഹാരി ഒരു കിറുക്കൻ ആണ്. ഇനി ഇത് എന്താണെന്ന് കണ്ടു പിടിക്കണം.