അങ്കിൾ ഹാരി സ്മാർട്ട് തന്നെ ആയിരുന്നു. അങ്കിൾ ഒരു ലീഡിങ് ന്യൂറോളജിസ്റ് ആയിരുന്നു. പുള്ളിക്ക് റിസേർച്ചനോട് ആയിരുന്നു താല്പര്യം, അതിനു ധാരാളം ഫണ്ടിംഗ് ഒക്കെ കിട്ടുമായിരുന്നു.
ഞങ്ങൾ അങ്കിളിന്റെ വീട്ടിൽ എത്തി. ചെറുത്തല്ലാത്ത ഒരു വീട്. അമ്മ ഹാളിൽ ഉള്ള സോഫയിൽ വിശ്രമിക്കാനായി ഇരുന്നു, നല്ല ക്ഷീണം കാണും ഇത്രേം നേരം വണ്ടി ഓടിച്ചതല്ലേ. എനിക്ക് ഇങ്ങനെ ഒരു പ്രശനം ഇല്ല ഞാൻ എത്ര നേരം വേണോ വണ്ടി ഓടിക്കും. എനിക്ക് ലൈസെൻസ് കിട്ടിയിക്ക് കുറച്ചു നാൾ ആയത് ഒള്ളു അത് കാരണം അമ്മ എനിക് അധികം വണ്ടി ഓടിക്കാൻ തരില്ല . ഞാൻ ഈ സമയം വീട്ടിലെ മറ്റു മുറികളിലേക്ക് പോയി. ഓഫീസ് റൂം മറ്റുള്ളവയിൽ നിന്നും വലുതായിരുന്നു അതിൽ നിന്നും താഴത്തെ അണ്ടർഗ്രൗണ്ട് നിലയിലേക്ക് ഒരു സ്റ്റെയർകേസ് ഉണ്ട്. 3 ബെഡ്‌റൂം ഉണ്ട് കിച്ചൻ ഒക്കെ ഉണ്ട് പക്ഷെ എല്ലാം അലസമായി കിടക്കുന്നു.വീടെല്ലാം ഒന്ന് നടന്നു കണ്ട ശേഷം ഞാൻ ഹാളിൽ വന്നു ഇരുന്നു.
“ഞാൻ അവന്റെ പേർസണൽ കാര്യങ്ങളും മറ്റു പേപ്പർസ് ഒക്കെ നോക്കട്ടെ. ഇതൊക്കെ ഒന്ന് അടുക്കി വെക്കാൻ തന്നെ കുറച്ചു ദിവസം എടുക്കും എന്നാ തോന്നുന്നേ. ആ സമയം നീ നേരത്തെ പറഞ്ഞ “hidden stuff” നോക്കിക്കോ.” ചിരിച്ചുകൊണ്ട് അമ്മ എന്നോട് പറഞ്ഞു.
ഞാനും ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു
“ആ പിന്നെ നീ എന്തേലും കണ്ടാൽ എന്നോട് വന്നു പറയണേ, അവൻ എവിടൊക്കെ ആണ് ഓരോ കാര്യങ്ങൾ കൊണ്ട് വെക്കുന്നെ എന്ന് അവനു പോലും തിട്ടം കാണില്ല. എനിക്ക് എല്ലാത്തിന്റെയും ഒരു ലിസ്റ്റ് ഉണ്ടാക്കണം”
“ഉം ശെരി അമ്മെ”
ആദ്യ ദിവസം ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്ന ഫർണിച്ചർ, പെയിന്റിംഗ് ഒക്കെ എണ്ണി എല്ലാം ലിസ്റ്റ് ആക്കി. രണ്ടാം ദിവസം അമ്മ എന്നോട് പറഞ്ഞു നീ ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കു, അപ്പോൾ ഞാൻ അവന്റെ ഓഫീസിൽ പോയി എല്ലാം ഒന്ന് ഓര്ഡര് ആക്കിവെക്കാം.