നിമിഷ ചേച്ചിയും ഞാനും 5 [എസ്തഫാൻ]

Posted by

വാരിതന്നത്..ഞാൻ പത്തിൽ പഠിക്കുമ്പോൾ വരെ അമ്മ ഇടക്കൊക്കെ വാരി തരാറുണ്ടായിരുന്നു..”

“ആണോ.അത്രയും വലുതായിട്ടും വാരി തരാറുണ്ടായിരുന്നോ..എനിക്ക് കുഞ്ഞായിരിക്കുമ്പോൾ തന്നതാണ്.. പിന്നെ ഒരിക്കൽ കയ്യ് ഓടിഞ്ഞപ്പോഴും വാരി തന്നിരുന്നു ..അല്ലാതെ ഇല്ല”

“നിനക്കു ഇഷ്ടമാണോ വാരി തരുന്നത് കഴിക്കാൻ..”

“പിന്നെ..എനിക്ക് ഭയങ്കര ഇഷ്ടമാണ്..”

“ഞാൻ വാരി തന്നാൽ കഴിക്കോ..”

ഞാൻ സോഫയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്…

“വാരി തരാനോ,എനിക്കോ..തമാശിച്ചതാണോ..”

“ഏയ്..അല്ല.. നീ കഴിക്കുമൊന്നു പറ…”

“കഴിക്കാതെ എന്താ…ആ…”അതും പറഞ്ഞു ഞാൻ വായ തുറന്നു…

എന്നെ ഞെട്ടിച്ചു സോഫി ചോറു ഉരുട്ടാൻ തുടങ്ങി..ഉരുട്ടുന്നതിന് ഇടയ്ക്ക് മക്കൾസ് എവിടെയാണെന്ന് നോക്കുന്നുണ്ടായിരുന്നു..

“കുട്ടികൾ കാണണ്ട..അവർക്ക് ചിലപ്പോ ഇഷ്ടപ്പെടില്ല…”അതും പറഞ്ഞു സോഫി ഉരുള എന്റെ വായിലേക്കിട്ടു..

“തിന്നേടാ… ഇനി വലുതായിട്ടു ആരും വാരി തന്നില്ലെന്നു പരാതി വേണ്ട..”

“താങ്ക്സ് ചേച്ചി…”തിന്നുതിന് ഇടയ്ക്ക് ഞാൻ പറഞ്ഞു

“ഒരു ഉരുള കൂടെ കഴിക്കു…”ഒരു ഉരുള നീട്ടിക്കൊണ്ട് സോഫി പറഞ്ഞു

അങ്ങനെ ഭക്ഷണവും കഴിഞ്ഞു പിന്നെ വർക്ക് തുടങ്ങി.. അപ്പോഴും സോഫി ചോറു വാരി തന്ന കാര്യമായിരുന്നു എന്റെ മനസിൽ..അത്രയൊക്കെ അടുപ്പം ആയോ ഞങ്ങൾ തമ്മിൽ എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല..

അന്ന് രാത്രി സോഫിയ വിളിച്ചു കുറെ നേരം സംസാരിച്ചിരുന്നു….അന്നു മുതൽ സോഫിയോട് ചെറിയ ഒരു ഇഷ്ടം തോന്നി തുടങ്ങി മനസിൽ..

പിറ്റേന്നാണ് ആന്റി നാട്ടിൽ നിന്നും വന്നത്..മൂന്ന് ദിവസം ഇവിടെ നിന്നു ഇവിടുള്ള ബാഗും മറ്റും എടുത്തു തിരിച്ചു ദുബായിലേക്ക് പോകാനാണ് പ്ലാൻ..

ഞാൻ അന്ന് ആന്റിയുടെ വീട്ടിൽ പോയി..ബിജുവേട്ടൻ രണ്ടു ആഴ്ച്ച കഴിഞ്ഞാൽ തിരിച്ചു യൂകെയിലോട്ടു പോകുമെന്ന് അതു കഴിഞ്ഞു ചേച്ചി തിരിച്ചു വരുമെന്നാണ് ആന്റി പറഞ്ഞത്..

അച്ചച്ചൻ മരിച്ചതിന് ശേഷം ഒരു തവണ ഞാൻ ചേച്ചിയെ വിളിച്ചെങ്കിലും അധികം സംസാരിക്കാൻ പറ്റിയില്ല…അവിടെ ആളും തിരക്കും കാരണം..പിന്നെ ഞാൻ വിളിച്ചതും ഇല്ല..

Leave a Reply

Your email address will not be published. Required fields are marked *