ഒച്ചപ്പാടും ബഹളവും ഉണ്ടാക്കും…ഇതൊക്കെ കണ്ടാൽ മക്കൾക്ക് ടെൻഷൻ ആവും…പിന്നെ എനിക്കു വർക്ക് ചെയ്യാനുള്ള മൂഡ് ഒന്നും ഉണ്ടാവില്ല…”
“നാട്ടിൽ വീട്ടുകാരോട് ആരോടെങ്കിലും പറഞ്ഞു ബെന്നിച്ചായനോട് സംസാരിക്കാൻ പറഞ്ഞൂടെ…
“അതൊന്നും വേണ്ടെന്നു വെച്ചതാണ്…ആര് പറഞ്ഞാലും കേൾക്കില്ല..എല്ലാം സ്വന്തം ഇഷ്ടങ്ങളും തീരുമാനവും ആണ്..പിന്നെ ഇതൊക്കെ അറിയിച്ചിട്ടു അവരെ കൂടെ വിഷമിപിക്കുന്നത് എന്തിനാ..”
“ഉം അതും ശരിയാണ്…”
“ഒരാളോട് എങ്കിലും എല്ലാം പറഞ്ഞപ്പോൾ ഒരു ചെറിയ ആശ്വാസം..ബോറടിച്ചോ നിനക്ക്..”
“ഏയ്..ഇല്ല ചേച്ചി..”
അതൊരു തുടക്കമായിരുന്നു…പിന്നെ വർക്കിനടക്കുള്ള ബ്രെക്കിലും വർക്ക് കഴിഞ്ഞും സോഫി ഓരോ കര്യങ്ങളും പറഞ്ഞു തുടങ്ങി…സോഫിയുടെ വീടും നാടും അങ്ങനെ ഓരോന്നു…ഇടയ്ക്ക് ഒക്കെ എന്റെ കാര്യങ്ങൾ ഞാനും പറഞ്ഞു..
അങ്ങനെ ഒരു ദിവസം രാത്രി സോഫിയ വർക്കിന്റെ കുറിച്ചു സംസാരിക്കാൻ വിളിച്ചിരുന്നു…ഇടയ്ക്ക് ബെന്നിച്ചായാന്റെ കാര്യം എന്തോ പറഞ്ഞു തുടങ്ങി സംസാരം ഒരുപാട് അങ്ങു നീണ്ടു പോയി..ഒന്നര മണിക്കൂറോളം സംസാരിച്ചതിനു ശേഷമാണ് അന്ന് കട്ട് ചെയ്തത്…പിന്നെ ഇടയ്ക്കൊക്കെ രാത്രി ഇങ്ങനെ വിളിക്കാനും സംസ്‌രിക്കാനും തുടങ്ങി..
നേരിട്ട് ഉള്ള സംസാരത്തേക്കാൾ എത്രയോ നല്ലത് ആണ് ഫോണിൽ കൂടെയുള്ള സംസാരം…നേരിട്ടാവുമ്പോൾ കാര്യങ്ങൾ പറയാൻ ഒരു ചടപ്പ് ഉണ്ടാവും,ഫോണിലൂടെ അതില്ല..
അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ ഭക്ഷണവും കഴിച്ചു സോഫിയയുടെ അടുത്തേക്ക് പോയി,അവിടെത്തിയപ്പോൾ സോഫി മക്കൾക്ക് ചോറു വാരി കൊടുക്കയായിരുന്നു…
“ഇവിടെ വന്നിരിക്കേടാ…ഞാൻ ഇതൊന്നു കൊടുത്തു ഞാനും കഴിച്ചാൽ നമുക്ക് വർക്ക് തുടങ്ങാം ട്ടോ..”
“ശരി ചേച്ചി…തിരക്കില്ല.. എന്റെ ഫുഡ് കഴിഞ്ഞപ്പോൾ ഞാൻ ഇങ്ങു പോന്നതാണ്..”
അതും പറഞ്ഞു ഞാൻ ഒരു ചെയറിൽ ടേബിളിനടുത്തു ഇരുന്നു…
മക്കൾസ് കഴിച്ചു അവര് എണീറ്റു പോയി,സോഫി കഴിക്കാൻ തുടങ്ങി..
“ഇവർക്ക് ഈ ചോറു വാരി കൊടുക്കുമ്പോൾ എനിക്ക് അമ്മയെ ഓർമ വരും…അമ്മ വാരിതന്ന ചോറു കഴിക്കുന്ന ഒരു ഓർമ..”
“ശരിയാണ്..കുഞ്ഞായിരിക്കുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ ഒരു ഭാഗ്യമാണ് അത്..”
“ഏയ്..അങ്ങനെ കുഞ്ഞായിരിക്കുമ്പോൾ മാത്രമൊന്നും അല്ല എനിക്ക് അമ്മ