“ഇവിടെ ഇരിക്ക്…ഞാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ…”ഒരു ചെയർ നീക്കിയിട്ടു കൊണ്ടു സോഫി പറഞ്ഞു.
ഞാൻ അവിടെ ഇരുന്നു..സോഫിയുടെ മുഖത്തേക് നോക്കി..
“നീ രാവിലെ ചോദിച്ചില്ലേ എന്തിനാ ഇടക്കിടെ ലീവ് എടുക്കുന്നത് എന്നു,ആകെ മൊത്തം ടെൻഷനും കാര്യങ്ങളും ആണ്…വർക് ചെയ്യാൻ ഒരു മൂഡില്ലായിരുന്നു…”
“ചോദിക്കുന്നത് ഇഷ്ടായിലെങ്കിൽ ക്ഷമിച്ചെക്ക് ചേച്ചി…എന്താ ഇതിനു മാത്രം ടെൻഷൻ..”
“പറയുന്നത് കൊണ്ടു കുഴപ്പം ഒന്നുമില്ല…ആരോടെങ്കിലും പറഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസം കിട്ടുവല്ലോ..”
“അഹ്..അതു ശരിയാണ്..എന്നോട് പറയാൻ പറ്റുന്ന കാര്യങ്ങൾ ആണെങ്കിൽ പറഞ്ഞൂടെ”
“അങ്ങനെ പറയത്തക്ക വലിയ പ്രശനം ഒന്നുമല്ല…ബെന്നിചായൻ ആൾ ആകെ മാറിപ്പോയി…പെട്ടെന്നുള്ള മാറ്റം എനിക്ക് അങ്ങു ഒത്തു പോകുന്നില്ല…”
“മാറിപ്പോയി എന്നു പറഞ്ഞാൽ..”ആകാംഷയോടെ ഞാൻ ചോദിച്ചു
“രണ്ടു വർഷം മുൻപ് വരെ നല്ലവണ്ണം പോയിക്കൊണ്ടിരുന്നതാണ്..അപ്പോഴാണ് ഇച്ചായൻ ഇപ്പോഴുള്ള ഈ ബിസിനസ് പാർട്ണർഷിപ്പിൽ തുടങ്ങുന്നത്..ആദ്യമൊക്കെ ഒരു കുഴപ്പവുമില്ലായിരുന്നു..ലീവുള്ള ദിവസം മാത്രമേ അവിടെ പോകാറുള്ളയിരുന്നു..എന്നാലിപ്പോൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി പകലും രാത്രിയും എന്നില്ലാതെ അവരുടെ കൂടെ അവിടെയാണ്..”
“അവരെന്നു വെച്ചാൽ..കുറെ പേരുണ്ടോ പാർട്നേഴ്‌സ് ആയിട്ടു..”
“ഇചായനും ചേർന്നു നാലു പേരാണ് മൊത്തത്തിൽ..”
“ബിസിനസ് മെച്ചപ്പെടുന്നുണ്ടാവും…അതു കൊണ്ടായിരുക്കും ഇപ്പൊ കൂടുതൽ സമയം അവിടെ പോകേണ്ടി വരുന്നത്..”
“അതൊന്നുമല്ല..നിനക്ക് അറിയാഞ്ഞിട്ടാണ് ഇവരെ…ഈ ഇടക്ക് ഇച്ചായൻ അധികവും വരുന്നത് കുടിച്ചു ബോധമില്ലാതെയാണ്…കുടിക്കുന്നത് ഒക്കെ..ലക്ക് കേട്ട് സ്വന്തം വണ്ടിയും ഓടിച്ചാണ് വരവ്..ചില ദിവസം രാത്രി വരാറും ഇല്ല…രാവിലെ വന്നു കുളിച്ചു വീണ്ടും പോകും…”
“അപ്പൊ വർക്ക് ഒക്കെ എങ്ങനെ ചെയ്യും..”
“വർക്കിന്റെ കാര്യം ഒന്നും പറയാത്തതാണ് നല്ലത്..നല്ല ബോധമുള്ളപ്പോ കുറച്ചു സമയം വർക്ക് ചെയ്യും…ഇല്ലെങ്കിൽ ഹാഫ് ഡേ ലീവെടുക്കും….”
“എന്നിട്ട് ചേച്ചി ഒന്നും ചോദിച്ചില്ലേ…”
“ചോദിക്കാൻ പോയാൽ അപ്പൊ എന്നെ കടിച്ചു തിന്നാൻ വരും….നീ എന്തിനാ ഓവർ ആയിട്ട് എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്നാണ് മൂപ്പരുടെ ചോദ്യം,