ഒന്നും ചെയ്യാതെ ഇരുന്നു സുഖം പിടിച്ചു പോയോ നിനക്ക്…”ഉച്ചത്തിൽ കയർത്തു കൊണ്ടാണ് സോഫി എന്നോട് ചോദിച്ചത്
“അതല്ല ചേച്ചി ഞാൻ…”എന്തു പറയണമെന്നാറിയാതെ ഞാൻ നിന്നു പരുങ്ങി
സോഫിയയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടു മക്കൾസ് പുറത്തേക്ക് വന്നു…ആകെ ഒരു പേടിച്ചരണ്ട മുഖം ആയിരുന്നു രണ്ടു പേർക്കും..
സോഫിയക്ക് അപ്പോഴാണ് ബോധം വന്നതെന്ന് തോന്നുന്നു..വേഗം മക്കൾസിന് അടുത്തേക്ക് പോയി അവരെ അശ്വസിപ്പിക്കുന്നത് കണ്ടു..അവരെ അകത്തേക്ക് പറഞ്ഞയച്ചു സോഫിയ എന്റെ അടുത്തേക്ക് വന്നു..
“സോറി കണ്ണാ..ഞാൻ ഇപ്പൊ ഈ പറഞ്ഞത് നീ കാര്യമാക്കല്ലേ..ഞാൻ ആകെ ടെൻഷനിലും ദേഷ്യത്തിലും ആയിരുന്നു..അത് എങ്ങനെയാ തീർക്കണ്ടെന്നറിയില്ലായിരുന്നു…തീർത്തത് നിന്നോട് ആയിപ്പോയിന്നു മാത്രം…സോറിട്ടോ… ഒന്നും മനസിൽ വെക്കണ്ടട്ടോ…”
“അത് കുഴപ്പമില്ല ചേച്ചി…മാനേജറുടെ വായീന്നു ഇങ്ങനെ ഒക്കെ കേൾക്കുന്നത് സ്വാഭാവികം അല്ലെ…”
“അങ്ങനെ അല്ലട്ടോ…മാനേജർ ആയത് കൊണ്ട് ഒന്നുമല്ല…അപ്പൊ ഉള്ള ദേഷ്യം മുന്നിൽ കിട്ടിയ ആളോട് അങ്ങു തീർത്തു പോയതാ…അല്ലാതെ..”
“മനസിലായി…ഞാൻ ചുമ്മാ പറഞ്ഞതാ..”
‘എന്നാ നീ കയറി വാ…ഒരുപാട് വർക്ക് ഉണ്ട് ചെയ്‌തു തീർക്കാൻ..നിന്റെ ഹെൽപ്പും കൂടെ ഉണ്ടെങ്കിലേ കഴിയൂ…ഇന്നെന്റെ മാനേജർ വിളിച്ചു ഒരു ഫയറിഗ് ഒക്കെ കഴിഞ്ഞതാണ്..ഇടക്കിടെ ഉള്ള എന്റെ ലീവും വർക്ക് ആണെകിൽ ഒരുപാട് പെൻഡിങ്ങിൽ ഉണ്ട്…എല്ലാം കൂടെ ആയപ്പോൾ അയാളുടെ അടുത്തു നിന്നും നല്ലവണ്ണം കിട്ടി..”
“ഞാനും ആലോചിച്ചിരുന്നു…എന്താ ഇങ്ങനെ ഇടക്കിടക്ക് ലീവ് എന്നു…മുൻപ് ഒരു ദിവസം പോലും ലീവ് എടുക്കാത്ത ആൾ ആൾ അല്ലെനോ..”
“അതൊക്കെ ഒരുപാടുണ്ട് കണ്ണാ പറയാൻ…പറയാൻ നിന്നാൽ തീരില്ല.. നമുക്ക് ആദ്യം വർക്ക് തീർക്കാം..എന്നിട്ട് സംസാരം.. അതല്ലേ നല്ലത്”
അങ്ങനെ ഞാനും സോഫിയയും ഒന്നൂച്ചിരുന്നു വർക്ക് തുടങ്ങി..ഒരു 12 30 ആയിക്കാണും..അപ്പോഴാണ് വർക്ക് നിർത്തി സോഫിയ എണീറ്റത്..
“ഞാൻ എന്തേലും ഫുഡ് ഉണ്ടാക്കട്ടെ…മക്കൾക്ക്
ഇപ്പൊ വിശക്കാൻ തുടങ്ങും..”അതും പറഞ്ഞു സോഫിയ എണീറ്റു
“ശരി സോഫി..ഞാൻ അപ്പോഴേക്കും ഇതും കൂടെ തീർക്കട്ടെ…”
“വേണ്ട കണ്ണാ…കണ്ണിനു കുറച്ചു റസ്റ്റ് കൊടുക്ക്…ഇനി കുറച്ചു കഴിഞ്ഞിട്ട് ചെയ്‌താൽ മതി….എണീറ്റു വാ..”
ഞാൻ എണീറ്റു നടന്നു..കിച്ചണിലേക്കാണ് സോഫിയ പോയത്..ഞാൻ അവളുടെ പിന്നാലെ പോയി..