എടുത്തു സോഫിയയുടെ വീട്ടിലേക്ക് നടന്നു…ഇപ്പോൾ രണ്ടു മൂന്ന് ദിവസമായി ബെന്നിയേട്ടനെ അങ്ങനെ കാണാറെ ഇല്ല..
ഞാൻ പോകുമ്പോഴേക്കും അങ്ങേര് സ്ഥലം വിട്ടിട്ടുണ്ടാവും..അതു കൊണ്ടു തന്നെ സോഫിയയുമായി നല്ല രീതിയിൽ സംസ്‌രിക്കാനും കൂടുതൽ കമ്പനി ആവാനും പറ്റി..
രണ്ടു തവണ ബെല്ലടിച്ചിട്ടും കതക് തുറന്നില്ല…ഇനി സോഫിയ കുളിക്കുകയെങ്ങാൻ ആയിരിക്കുമോ…ഒന്നു കൂടെ ബെല്ലടിക്കാൻ ശ്രമിക്കുമ്പോൾ ആണ് വാതിൽ തുറന്നത്..
സോഫിയുടെ മുഖത്തു ആകെ ഒരു സങ്കടം പോലെ..മുഖം കണ്ടിട്ടു ഒന്നു കരഞ്ഞ പോലെയുണ്ട്..
“എന്ത് പറ്റി ചേച്ചി”…
“ഒന്നുമില്ല…ഒരു സുഖമില്ലായ്മ…ഞാൻ ഇന്ന് ലീവ് എടുക്കാമെന്ന് വെച്ചു…നീ പോയി ഇന്നലത്തെ വർക്ക് കംപ്ലീറ്റ് ചെയ്തോളൂ.”
“ശരി ചേച്ചി.. ഞാൻ എന്നാൽ പോയി വർക്ക് തീർക്കട്ടെ”അതും പറഞ്ഞു ഞാൻ അവിടുന്നിറങ്ങി
അങ്ങനെ രണ്ടു മൂന്നു ദിവസം കൂടെ കഴിഞ്ഞു…ഇതിനിടക്ക് ഒരിക്കൽ മാത്രമേ സോഫിയുടെ വീട്ടിൽ പോയി വർക്ക് ചെയ്തുള്ളു..ബാക്കി രണ്ടു ദിവസവും സോഫി ലീവ് ആയിരുന്നു..
ഒരു ലീവ് പോലും എടുക്കാത്ത ആളായിരുന്നു..ഇപ്പോ ഇടക്കിടക്ക് ലീവ് എടുക്കും…എന്നാലോ വീട്ടിൽ നിന്ന് എവിടെയും പോകുന്നതും കാണാറില്ല..
അവിടെ എന്തൊക്കെയോ പ്രശനങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നിയുട്ടുണ്ട്..സോഫിയുമായി നല്ല കമ്പനി ആണെന്നെല്ലാതെ അവരുടെ കുടുംബ കാര്യങ്ങൾ ചോദിക്കാൻ മാത്രം ഉള്ള അടുപ്പം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല..
ഇന്ന് പക്ഷെ രാവിലെ തന്നെ എന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു മെസ്സേജ് ചെയ്തിരുന്നു..
കുളിച്ചു കുട്ടപ്പനായി ഞാൻ അവിടേക്ക് പുറപ്പെട്ടു..ബെന്നിയേട്ടൻ എന്തൊക്കെയോ പുലമ്പി കൊണ്ടു ബാഗും എടുത്തു പുറത്തേക്ക് വരുന്നു…
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാറുമെടുത്തു അങ്ങേര് പോയി…ഞാൻ കോളിംഗ് ബെല്ലടിച്ചു..
കഴിഞ്ഞ ദിവസത്തെ അതേ മുഖവുമായാണ് സോഫിയ പുറത്തേക്കു വന്നത്… ഇന്നും വർക്ക് നടക്കില്ലെന്ന് എനിക്കു തോന്നി..
“ഞാൻ പോയിട്ട് പിന്നെ വരാം ചേച്ചി..”അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി
“ഞാൻ വരാൻ പറഞ്ഞിട്ടല്ലേ നീ വന്നത്…എന്നിട്ട് പോകുവാണെന്നോ…വർക്ക്