അങ്ങനെ വൈകുന്നേരമായി, ആന്റിയെ ഡ്രോപ്പ് ചെയ്യാനായി എയര്പോര്ട്ടിലെത്തി..
ആന്റി വണ്ടിയിൽ നിന്നിറങ്ങി ബാഗിൽ നിന്നും ഒരു ചെറിയ ഗിഫ്റ്റ് ബോക്‌സ് എടുത്തു എനിക്ക് തന്നു
“എന്താ. ഇത് ആന്റീ..”
“തുറന്നു നോക്കേടാ..ഇഷ്ടപ്പെടുവൊന്നു..”
തുറന്നു നോക്കിയപ്പോൾ ഒരു കിടിലൻ സ്മാർട്ട് വാച്ച്.. ഞാൻ വാച്ചു പുറത്തെടുത്തു കെട്ടാൻ നോക്കി..
“ഇങ്ങു താ.. ഞാൻ കെട്ടി തരാം..”
അതും പറഞ്ഞു ആന്റി വാച്ച് വാങ്ങി എന്റെ കയ്യിൽ കെട്ടാൻ തുടങ്ങി..
“ഇവിടുന്നു പോയാൽ പിന്നെ കുറച്ചു ദിവസത്തിനു ശേഷം നീ എന്നെ മറന്നു തുടങ്ങും എന്നെനിക്കറിയാം..ഈ വാച്ച് കെട്ടുമ്പോൾ എങ്കിലും ഓർക്കുമല്ലോ…അതിനാ ഇത്…”
ആന്റിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..
“ആന്റീ..ഇനി എപ്പോഴാ..”
“ഇനി ഞാൻ നിന്നെ എന്റെ മോളുടെ കല്യാണത്തിന് വിളിക്കും.. അപ്പൊ മോന് തിര്ക്കൊന്നുമില്ലെങ്കിൽ വാ..”
“ആന്റി വിളിച്ചാൽ മതി..ഞാൻ എന്തായാലും വരും..”
“ശരി എന്നാൽ..മോൻ പൊയ്ക്കോ..ശ്രദ്ധിച്ചു പോകണെ…ബൈ..”
“ബൈ ആന്റി…”
ആന്റി നടന്ന് അകന്നു ഉള്ളിലേക്ക് കയറിപ്പോയി..കുറച്ചു ദിവസം ആണെങ്കിൽ കൂടി വർഷങ്ങൾ കൂടെ ഉള്ള ആരോ വിട്ടു പോകും പോലൊരു തോന്നൽ..
ഞാൻ വണ്ടിയുമെടുത്തു നേരെ റൂമിലോട്ടു വെച്ചു പിടിച്ചു..
നാളെ രാവിലെ വീണ്ടും വർക്ക് ഉണ്ട്..ചേച്ചിയുടെ വീട്ടിൽ വീണ്ടും ആളും മനുഷ്യനും ഇല്ലാതെ ആയി..ഇനി ചേച്ചി വരും വരെ അവിടേക്ക് പോയിട്ടു കാര്യമില്ല..പിന്നെ ആകെയുള്ള സമാധാനം സോഫിയാണ്…വർക്കും സോഫിയുമായുള്ള കത്തിയടിയും എല്ലാം കൂടെ രണ്ടു ആഴ്ച്ച തള്ളി നീക്കണം..അതു കഴിഞ്ഞാൽ എന്റെ സ്വന്തം നിമിഷ ചേച്ചി തിരിച്ചു വരും..
(തുടരും)