ഞാൻ അത് കൂട്ടത്തിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ അമലിനോട് പറയുകയും ചെയ്തു അവൻ ആണെ കട്ട സപ്പോർട്ടും പിന്നെ ഒന്നും നോക്കില്ല അവളെ പ്രെപോസ് ചെയ്യാൻ തീരുമാനിച്ചു. അടുത്ത ദിവസം ചെയ്യാം എന്ന് അമലിനോട് പറയുകയും ചെയ്തു.
അന്ന് രാത്രി ഞാൻ വീട്ടിൽ വന്നു ശേഷം കിടക്കുമ്പോ ചിന്ദിച്ചത് മുഴുവൻ എങ്ങനെ പ്രൊപോസ ചെയ്യാം എന്നതിനെ കുറിച്ചാണ്.
ഒരു പ്രേമം ഉണ്ടായാൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അഖിലിനെയും അഫ്സലിനെയും ഉദാഹരണം വച്ച് ഞാൻ ചിന്തിച് നോക്കി. അതിൽ നിന്നും എനിക്ക് ചില പോയിന്റുകൾ കിട്ടി.
പ്രേമം തുടങ്ങിയ ശേഷം അവന്മാർ ഞങ്ങളുടെ കൂടെ അധികസമയം നിൽക്കാറില്ല മൊത്തം ഫോണിൽ ആയിരിക്കും.
പിന്നെ എന്ത് സ്‌പെഷ്യൽ ഡേയ്ക്കും അവളുമാർക്ക് ഗിഫ്റ്റ് കൊടുക്കണം. എന്നേം കുറ്റിപ്പോയി ഇടക്ക് അവർ ഗിഫ്റ്റ് വാങ്ങാറുണ്ട്.
പിന്നെ അവളുമാർക്ക് മാസമാസം റീചാർജ് ചെയ്തുകൊടുക്കണം.
ഇടക്ക് കൂൾബാറിൽ കൊണ്ടുപോകണം.
കോളേജിൽ എന്തേലും ഫങ്ഷൻ നടക്കുകയെന്നെങ്കിൽ അവർക്ക് കൂട്ടുകാരുടെ കൂടെ കൂടാൻ പറ്റില്ല ഫുൾ ടൈം അവളുടെ കൂടെ വേണം.
ഇതിലെ ചിലകാര്യങ്ങൾ എനിക്ക് ഒക്കെ ആയിരിന്നു പക്ഷെ പൈസ വച്ചുള്ള കളി.
ഒരിക്കെ വളെന്റൈൻസ് ഡേയ്ക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തില്ല എന്ന് പറഞ്ഞ് അഫ്സലിന്റെ പെണ്ണ് അവനോട് മിണ്ടാതെ ഇരുന്നു പിന്നെ കൊറച്ചു പയ്സേടെ ഗിഫിറ്റ് കിട്ടിയപ്പോ അവളുടെ പിണക്കോം മാറി.
അപ്പം എങ്ങനെ പോയാലും മാസം 2000 രൂപ എങ്കിലും പ്രേമിക്കുന്ന പെണ്ണിനുവേണ്ടി ചിലവാക്കണം. അത് എന്നെകൊണ്ട് താങ്ങാൻ പറ്റുന്ന ചിലവ് അല്ലാരുന്നു കാരണം ഇടക്ക് അവധി ദിവസങ്ങളിൽ ഓണിക്ക് പോകുമെങ്കിലും അതൊന്നും ഒന്നിനും തെകയില്ലാരുന്നു.
അന്ന് ഞാൻ ഒരു തീരുമാനം എടുത്തു എനിക്ക് പ്രേമിക്കണ്ട. കാരണം എന്റെ ചിന്തയിൽ എല്ലാ പെൺകുട്ടികളും പ്രേമിക്കുന്നത് പൈസ ഉള്ളവനെ മാത്രം