.
പിറ്റേന്ന് നേരത്തെ റെഡി ആയി ഞാൻ ക്ലാസ്സിലേക്ക് പോയി ഞാൻ എത്തിയപ്പോ മിക്കവാറും എല്ലാരും നേരത്തെ ക്ലാസ്സിൽ വന്നിട്ടുണ്ട് ഞാനും അവരോടൊപ്പം കൂടി.
9:30 ആയപ്പോളേക്കും ഒരു ടീച്ചർ ക്ലാസ്സിലോട്ട് വന്നു ഫസ്റ്റ് ഡേയ് ആണെന്നൊന്നും ഒരു വിചാരം പോലും ഇല്ലാത്ത അവർ എന്തൊക്കെയോ പഠിപ്പിച്ചു. ഞാൻ ഇപ്പോളത്തെയും പോലെ പഠിപ്പി ഭവത്തോട് ഇരുന്നു. ഇന്ട്രെവേൽ ആയപ്പോ പരിചയപ്പെടാത്ത കുട്ടികൾ വന്നു പരിചയപെട്ടു.
അങ്ങനെ സംഭവ ബഹുലമായ ഒന്നാമത്തെ സെമിസ്റ്റർ കഴിഞ്ഞു. ഇന്നാണെകിൽ റിസൾട്ട് വരുന്ന ദിവസവും. ക്ലസ്സുൽ ഇരുന്ന് തന്നെ എല്ലാരും റിസൾട്ട് നോക്കി ഞാൻ വിചാരിച്ച പോലെ തന്നെ എനിക്ക് രണ്ട് വിഷയം പോയി.
ചെറിയ വിഷമം വന്നു എങ്കിലും ബാക്കി ഒള്ളവരുടെ റിസൾട്ട് അറിഞ്ഞപ്പോ അതങ്ങ് മാറി കിട്ടി. അതൊക്കെ വെച്ച് നോക്കുമ്പോ ഞാൻ ഒക്കെ എത്രയോ ബേധം.
ആ റിസൾട്ടിനു ശേഷം ഞങ്ങൾ കൊറച്ചു പേര് നല്ല ഫ്രെണ്ട്സ് ആയി. കൊറച്പേര് എന്ന് പറഞ്ഞ ഞങ്ങൾ 6 പേര്
ഇനി അവരെ ചെറുതായി ഒന്ന് പരിചയപെടുത്താം.
അമൽ:
പെൺ വിഷയം ഒഴിച് ബാക്കി എല്ലാത്തിലും മിടുക്കൻ വലി കുടി എല്ലാത്തിനും മുന്നിൽ കാണും.
അഖിൽ:
ഇവൻ കുട്ടത്തിലെ പണചാക്ക് പിന്നെ ചെറിയ കോഴി.
അഫ്സൽ:
എല്ലാ കുട്ടത്തിലും ഉള്ളപോലെ ഒരു മണ്ടൻ വാ തുറന്ന മണ്ടത്തരം മാത്രം