അങ്ങനെ ആരും റാഗിംഗ് എന്നൊന്നും പറഞ്ഞു വിളിച്ചില്ല. അപ്പോളാണ് ഞാൻ കൂടെ ഒണ്ടാരുന്ന പെണ്ണിനെ കുറിച്ച് ഓർത്തത്. അവിടെ എല്ലാം നോക്കി എങ്കിലും അവളെ കണ്ടില്ല. അല്ലെ തന്നെ അവളെ ഞാൻ എന്തിനാ നോക്കുന്നെ എന്നും പറഞ്ഞു ഞാൻ നേരെ കോളേജിലേക്ക് കേറി.
കോളേജ് എല്ലാം നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. അതെല്ലാം നോക്കി ഞാൻ അവിടെ തന്നെ നിന്നു ഞാൻ നിന്ന് പരുങ്ങുന്നേ കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു ചേച്ചി വന്നു പറഞ്ഞു ഇന്ന് സെമിനാർ ഹോളിൽ ആണ് ഇരിക്കേണ്ടത് എന്ന് അവിടെ ക്ലാസ്സ് അടിസ്ഥാനത്തിൽ ചെയർ ഒണ്ട് മൂന്നാം നിലയിൽ ആണ് ഹോൾ എന്നും.
ആ ചേച്ചിക്ക് ഒരു ചിരിയും സമ്മാനിച്ച ഞാൻ നേരെ മുകളിലേക്ക് നടന്നു പിന്നെ എന്റെ ക്ലാസ്സിൽ ഉള്ളവർ ഇരിക്കുന്ന സ്ഥാലം കണ്ടുപിടിച്ചു എഴുതി വെച്ചിട്ടുള്ളതുകൊണ്ട് ഒത്തൊന്നും ബുദ്ധിമുട്ടില്ലാരുന്നു. ഞാൻ ചെല്ലുബോ എല്ലാവരും നല്ല സംസാരത്തിലാരുന്നു എല്ലാരും അങ്ങോടട്ടും ഇങ്ങോട്ടുമെല്ലാം പരിചയപെടുന്നുണ്ട്. ഞാനും ചെന്ന് ഒരു കസേരയിൽ ഇരുന്നു.
എന്നെയും അടുത്തിരുന്നവർ എല്ലാം പരിചയപെട്ടു ഞാനും അവരെ പരിചയപെട്ടു സാധാരണ പോലെ തന്നെ വീടും സ്ഥലവും മുൻപ് പഠിച്ച സ്കൂളും എല്ലാം ചോതിച്ചു.
ക്ലാസ്സിൽ ഒള്ള ബോയ്‌സിനെ മിക്കവരെയും ഞാൻ പരിചയപെട്ടു പെൺകുട്ടികൾ ഓപ്പോസിറ്റ് സൈഡിൽ ആയിരുന്നത് കൊണ്ട് അവരെ പരിചയപെട്ടില്ല .
കൂടെ ഉണ്ടായിരുന്ന ഒരുത്തൻ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ചെയ്‌തു. ഒന്നാമത്തെ ദിവസം ആയതുകൊണ്ട് ക്ലാസ് ഒന്നും ഒണ്ടാരുന്നില്ല . പ്രെസംഗം എല്ലാം കഴിഞ്ഞപ്പോ പ്രോഗ്രാം അവസാനിപ്പിച്ചു എല്ലാരും വീട്ടിലേക്ക് തിരിച്ചു. നാളെ കാണാം എന്ന പറഞ്ഞ എല്ലാരും പിരിഞ്ഞു ഞാനും നേരെ വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തിയപ്പോ തന്നെ ‘അമ്മ ചോദിച്ചു ക്ലാസ് ഒക്കെ എങ്ങനെ ഉണ്ട് എന്ന്.
പിന്നെ അമ്മയെ പിടിച്ചിരുത്തി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുകേൾപിച്ചു അപ്പോളാണ് എനിക്ക് ഒരു സമാധാനം വന്നത്. ഇത് പണ്ടുമുതലേ ഒള്ള ശീലം ആണ് ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ വീട്ടിൽ വന്ന് പറയുമായിരുന്നു.
പിന്നെ ‘അമ്മ വിളമ്പി തന്ന ചോറും കഴിച് നേരെ റൂമിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോ പുതിയ ഗ്രുപ്പിൽ എല്ലാരും ആക്റ്റീവ് ആണ് ഞാനും അവരുടെ കൂടെ കൂടി.
പിന്നെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് അച്ഛനും ചേച്ചിയും വന്നപ്പോളാണ്. ചേച്ചിയും പതിവുപോലെ എന്റെ കോളേജ് വിശേഷങ്ങൾ കേട്ട ശേഷമാണു അകത്തേക്ക് കേറിയത്. പിന്നെ സാധാരണ പോലെ തന്നെ ആ ദിവസവും പോയി