” വന്നിട്ടുണ്ട്…ആള് ഫുൾ ഹാപ്പിയാ…ചാടി നടന്ന് വർക്ക് ചെയ്യുവാ… ”
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി…
” മ്മ് എന്നാ ശരി തൻ്റെ വർക്ക് നടക്കട്ടെ….. ”
ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു…പിന്നെ മുറിയിലെത്തിയതും അതുവിൻ്റെ വക കളിയാക്കൽ അൺസഹിക്കബിൾ…ബാക്കി മൂന്നും നടന്നതൊക്കെ പറഞ്ഞ് കൊടുത്ത് എല്ലാം കൂടി കളിയാക്കി കളിയാക്കി ഒരു പരുവം ആക്കി…പക്ഷെ എന്തോ ആ കളിയാക്കലിന് ഒരു സുഖം ഉള്ളപോലെ എനിക്ക് തോന്നി…
പിന്നെ പതിവ് പോലെ സമയം തള്ളി നീക്കി…നന്ദുവിനോട് നാളത്തെ കാര്യം പറയാൻ മറന്നില്ല…ഇനി രാവിലെ പോയി സൂര്യയെ പറഞ്ഞു സമ്മതിപ്പിക്കണം…അതാണ് ടാസ്ക്ക്…അങ്ങനെ ഭക്ഷണവും കഴിച്ച് പിള്ളാര് പെട്ടന്ന് തന്നെ കിടന്നുറങ്ങി…ഇന്ന് രാവിലെ എണീറ്റത് കൊണ്ടായിരിക്കാം… അതോടെ ഞാൻ ഫോണും നോക്കി ഇരിപ്പായി… കുറച്ചു കഴിഞ്ഞ് ഡോറ് തുറക്കുന്ന ശബ്ദം കേട്ടാണ് ഫോണിൽ നിന്ന് തലയെടുത്തത്…അതുവിനുള്ള മരുന്നുമായി നമ്മുടെ കഥാ നായികയുടെ രംഗ പ്രവേശനമായിരുന്നു…ഞാൻ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു…അത് മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ ജോലി ചെയ്യ്തു പോകാൻ ഒരുങ്ങി…
” ഹലോ മാഡം അങ്ങനങ്ങ് പോയാലോ… ”
ഡോറ് തുറന്ന് പോകാൻ തുടങ്ങിയ അവളുടെ കൈയ്യിലേക്ക് കയറി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
” അയ്യോ…വിട് ആരേലും കാണും… ”
അവളൊന്ന് കൈ കുടഞ്ഞ് മാറ്റാൻ ശ്രമിച്ചു..
” ഓ ഇപ്പൊ മോൾക്ക് അതൊക്കെ ഓർമ്മയുണ്ടല്ലേ… എന്നിട്ട് രാവിലെ ബാക്കിയുള്ളവനെ ആളുകളുടെ മുന്നിൽ നാറ്റിച്ചപ്പൊ ഇങ്ങനൊന്നും കണ്ടില്ലല്ലോ… ”
ഞാൻ ചിരിച്ചുകൊണ്ട് രാവിലത്തെ സംഭവം അവളെ ഓർമ്മിപ്പിച്ചു
” അത് പിന്നെ പെട്ടെന്ന്…അന്നേരം ഞാൻ അറിയാതെ… ”
അവൾ തല ഉയർത്താതെ താഴെ നോക്കി വിക്കി വിക്കി പറഞ്ഞു
” അറിയാതയോ…എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട ടീച്ചർമാര് വരെ കണ്ടു… മനുഷ്യനെ നാണം കെടുത്തിയിട്ട്… ”
ഞാൻ കപട ദേഷ്യം മുഖത്ത് വരുത്തി അവളുടെ കൈ വിട്ടു…
” ഞാൻ എന്ത് ചെയ്യാനാ പെട്ടെന്ന് ഓരോന്ന് തൻ്റെ വായീന്ന് കേട്ടപ്പൊ അങ്ങനെ പറ്റി പോയി…ക്ഷമി… തന്നത് ഞാൻ തിരിച്ചെടുക്കാം പോരേ… ”
പറഞ്ഞു തീർന്നതും അവളെന്നെ ഒന്ന് വരിഞ്ഞു മുറുക്കിയ ശേഷം തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു…ഞാൻ ഷോക്കടിച്ച കാക്കയെ പോലെ ഉറ്റ നിൽപ്പും…അവളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല….ഇവളെൻ്റെ കിളി ഇടയ്ക്കിടെ പറത്തുന്നുണ്ട്…എത്രനേരം ആ കിളി പോയ അവസ്ഥയിൽ നിന്നെന്ന് ഓർമ്മയില്ല…പിന്നെപ്പഴോ സ്വബോധം വന്നപ്പൊ കിടന്നുറങ്ങി…പിറ്റേന്ന് നന്ദുവിൻ്റെ വിളികേട്ടാണ് എഴുന്നേറ്റത്…
” ഡാ മൈരേ കിനാവ് കണ്ട് നിൽക്കാതെ എഴുന്നേറ്റ് വേഗം പോകാൻ നോക്ക്… “