ഞാൻ അവൻ്റെ ആശ്വാസവാക്കുകളെ പാടെ തള്ളിക്കളഞ്ഞ് മുന്നോട്ട് നടന്നതും ഒരുകൂട്ടം പെൺപിള്ളേർ ചിരിച്ചുകൊണ്ട് എതിരെ നടന്നു വരുന്നത് കണ്ടു…
” എന്താലും റൊമാൻസ് കലക്കി അർജ്ജുൻ….ആരെയാ രാവിലെ തന്നെ കോളേജിൽ കൂട്ടി വന്ന് കെട്ടിപിടിച്ചോണ്ട് നിന്നത്… ”
എൻ്റെ മുന്നിൽ എത്തിയതും കുട്ടത്തിൽ ഒരുത്തി മൊഴിഞ്ഞു.. അതോടെ ബാക്കി ഒക്കെ നേരത്തെ പറഞ്ഞ് വച്ച പോലെ ഒരു കുട്ടചിരിയും… അതിനവളുടെ തന്തയ്ക്ക് രണ്ട് തെറി പറയാൻ ആഗ്രഹം ഉണ്ടായെങ്കിലും കലിപ്പോടെ നോക്കുക അല്ലാതെ ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും എന്നെ ഞെട്ടിച്ചുകൊണ്ട് നന്ദു മുന്നോട്ട് വന്നു…
” എന്തായാലും നിന്റെ അമ്മയും പെങ്ങളുമൊന്നുമല്ലലോ എന്നാ പിന്നാ മോൾക്ക് അത്ര ശുഷ്കാന്തി വേണ്ട കേട്ടോ…. പിന്നെ കെട്ടിപിടിച്ചതാ പ്രശ്നമെങ്കിൽ മോളിങ്ങ് വാ ഞാൻ കുറച്ചു നേരം നിന്നെ കെട്ടിപ്പിടിച്ചിരിക്കാം… ”
അവൻ ഒരു കൂസലുമില്ലാതെ എന്നെ ഊക്കാൻ വന്നവളെ എടുത്ത് ഭിത്തിയിൽ ചേർത്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി… വെറുതെ അല്ല എൻ നൻപനെ പോൽ യാറുമില്ലേന്നൊക്കെ തൊണ്ട കീറി ഒരോ പാട്ട് ആൾക്കാര് പാടുന്നേന്ന്…. എന്തായാലും അവൻ്റെ ഡയലോഗിൽ അവളും കൂട്ടത്തിലെ വാലുകളും ഈച്ച പൂച്ചിയിട്ടപോലെ പെട്ടന്നങ്ങ് വലിഞ്ഞു…വയറ് നിറച്ച് കിട്ടിയല്ലോ…
” അളിയാ മുത്തേ അത് പൊളിച്ചു…. ”
ഞാൻ അവൻ്റെ തോളിലൂടെ കൈയിട്ടുകൊണ്ട് പറഞ്ഞു…
” ഒന്ന് പോടാ മതി നിന്റെ കൊണ…അല്ലപിന്നെ അവൻ ചമ്മി നാറി നടക്കുന്നു…അതിനുമാത്രം നിൻ്റേം അവളുടേം ക്ലിപ്പിറങ്ങിയല്ലോ… ”
അവൻ എൻ്റെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നു… പക്ഷെ ഞാൻ വിടാതെ പിടിച്ചു കാരണം അവൻ്റെ വാക്കുകൾ ഏറക്കുറെ എൻ്റെ മനസ്സ് ഉൾകൊണ്ട് കഴിഞ്ഞിരുന്നു…
” ഡാ എന്നാലും ആരായാലും ചമ്മിപോവില്ലേ അതാ ഞാൻ…. ”
” പിന്നെ രണ്ട് പേര് കെട്ടിപിടിച്ചാ ഇവിടെ ആകാശം ഇടിഞ്ഞു വീഴ്വോ..?? നീയൊക്കെ ഇപ്പോഴും 70കളിൽ ജീവിച്ചോ മൈരേ… ”
അവൻ എന്നെ നോക്കി ഒരു പുച്ഛ ചിരിയോടെ പറഞ്ഞു
” എൻ്റെ പൊന്നേ വിട്….ഞാൻ അവളുമാരുടെ കിണി കണ്ടോണ്ടാ… ”
” പിന്നെ അവളുമാരുടെ വീടിന്റെ തിണ്ണയിൽ കേറി നിന്നല്ലേ നീയും അവളും കെട്ടിപിടിച്ചിരുന്നെ…ഒന്ന് പോടേയ്…. ”
” എൻ്റെ പൊന്നു മൈരേ നിർത്ത്… ഞാൻ ഇപ്പൊ ഓക്കെയാ…ഇനി ഏതവള് വന്നാലും എനിക്കൊരു മൈരുമില്ല…പോരേ… ”
ഞാൻ അവസാനം സഹിക്കെട്ട് അവനെ നോക്കി കൈകൂപ്പി… അതോടെ ഒരു വളിച്ച ചിരി അവൻ്റെ മുഖത്ത് വന്നു… അപ്പോഴേക്കും ക്ലാസും എത്തിയിരുന്നു… ക്ലാസിലേക്ക് കയറുമ്പോൾ ആരുടെ മുഖത്തും വലിയ ഭാവമാറ്റം ഒന്നും കണ്ടില്ല അപ്പൊ തന്നെ ഞാൻ ഉറപ്പിച്ചു ഇവറ്റകളൊന്നും അറിഞ്ഞിട്ടിലെന്ന്…അല്ല എനി അറിഞ്ഞാൽ എന്താ…?? നന്ദു ഇസ് തി സീക്രട്ട് ഓഫ് മൈ എനർജി… അവനുണ്ടല്ലോ കൂടെ പിന്നെന്ത് പേടിക്കാൻ…