” ഡാ നീയെന്തൊക്കെയാ പറയുന്നേ…. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല…. ”
ഞാൻ ഞെട്ടല് വിടാതെ അവന് മറുപടി കൊടുക്കാൻ പാടുപെട്ടു…
” മതി മതി…എനി മികച്ച നടനുള്ള സംസ്ഥാന അവാർഡൊന്നും ഞങ്ങടെ കയ്യീന്ന് കിട്ടാൻ പോന്നില്ല… അതോണ്ട് അഭിനയം മതി… ”
എൻ്റെ ഭാവവും സംസാരവും കണ്ട് അഭി രംഗത്ത് വന്നു
” ഡാ നിങ്ങളൊന്ന് വിശ്വസിക്കടാ…എൻ്റെ അമ്മയാണേ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല അത് പറഞ്ഞത്…അവളുടെ ആ ക്യാരക്ടർ മാറിയതാ ഉദ്ദേശിച്ചത് അല്ലാതെ നിങ്ങള് കരുതുമ്പോലെ അല്ല… ”
ഞാൻ എങ്ങനേലും സത്യം അവന്മാരെ വിശ്വസിപ്പിക്കാൻ കടിഞ്ഞാണിട്ട് പരിശ്രമിച്ചു…
” ആണോ…എന്നാ നീ അങ്ങനെ ആയിരിക്കും ഉദ്ദേശിച്ചത് പക്ഷെ കേൾക്കുന്ന ആൾ അങ്ങനെ ആയിരിക്കില്ല എടുക്കുക…അതാ കെട്ടിപിടുതത്തിൽ മോൻ അറിഞ്ഞു കാണുമല്ലോ… ”
എൻ്റെ ന്യായീകരണം കേട്ട് നന്ദു കാര്യം വിവരിച്ചു…പക്ഷെ അവന് തിരിച്ചൊരു മറുപടി എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല…കാരണം ഇനി അവൻ പറഞ്ഞതിൽ കാര്യമുണ്ടായിരിക്കുമോ..?? അവളും അങ്ങനെ കരുതി കാണുമോ…?? അതുകൊണ്ടായിരിക്കുവോ പെട്ടെന്ന് അവളങ്ങനൊക്കെ കാട്ടി കൂട്ടിയത്…??
ഒന്നിനു പുറമേ ഒന്നായി എന്നെ ചോദ്യങ്ങൾ വരിഞ്ഞു മുറുക്കി…അവന്മാരാണേൽ ഈയുള്ളവൻ്റെ അവസ്ഥ കണ്ട് ചിരി അടക്കിപ്പിടിക്കാൻ പാടുപെടുന്നു…അങ്ങനെ ഓരോന്ന് ആലോചിച്ചും സംസാരിച്ചും സമയം കുറച്ച് തള്ളി നീക്കിയതിനു ശേഷം ഞാനും നന്ദുവും ഞങ്ങടെ ക്ലാസിലേക്ക് വിട്ടു പിരിഞ്ഞു…
” ഡാ ഒരുപാട് പേര് കണ്ടോ… ”
ഞാൻ ക്ലാസിലേക്ക് നടക്കുമ്പോൾ ചില പിള്ളാരുടെ ആക്കിയ ചിരിയും നോട്ടവും സഹിക്കാൻ വയ്യാതെ നന്ദുവിനോട് തിരക്കി…
” എന്ത് കണ്ടോന്ന്…?? ”
എൻ്റെ ചോദ്യത്തിന് എടുത്തിട്ടപ്പോലുള്ള അവൻ്റെ മറുപടി വന്നപ്പോൾ കലിപ്പങ്ങ് പാഞ്ഞു കേറി…
” നിൻ്റണ്ടി മുറിഞ്ഞ് വീണത് കണ്ടോന്ന്… അതാണല്ലോ ഇപ്പൊ ഇവിടുണ്ടായേ… ”
ദേഷ്യത്തോടെ അവന് മറുപടി നൽകി ഞാൻ മുന്നോട്ട് നടന്നു…
” ഡാ നില്ല് ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അത്യാവശ്യം കുറച്ച് പേരെ കണ്ടുള്ളു…നീ അത് വിട്ടേക്ക്…. ഇതിനൊക്കെ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നേ… ”
അവൻ എൻ്റെ ദേഷ്യം കണ്ട് മുന്നിലേക്ക് വട്ടം നിന്നു
” മാറി നിക്ക മൈരേ… നിനക്കത് പറയാം മാനം പോയത് എൻ്റെയല്ലേ… “