മാറ്റാവുമില്ല…
” എന്നാലും ചില സമയത്ത് അമ്മ ഓവറാണല്ലേ… പ്രായത്തിന്റെ ഇത് പോലും ഞാൻ നോക്കാറില്ല…മോന് നൊന്തോ… ”
” നൊന്തു….നന്നായിട്ട് നൊന്തു… വേറൊന്നുമല്ല ഇപ്പൊ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ… ”
ഞാൻ പുള്ളിക്കാരിയുടെ മുഖം പിടിച്ചുയർത്തി…
” എൻ്റെ പൊന്നു ഡോക്ടറേ സത്യം പറഞ്ഞാ ഞാൻ ഭാഗ്യം ചെയ്യ്തവനല്ലേ…ഇങ്ങനെ ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരു മാതാപിതാക്കളെ കിട്ടിയതിൽ…നിങ്ങളെന്നെ മോനെ പോലെ അല്ലല്ലോ കൂട്ടുകാരനെ പോലെ അല്ലേ കാണുന്നേ…എത്ര പിള്ളേർക്ക് കിട്ടും ഈയൊരു ഭാഗ്യം… ”
ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ ജീവിതത്തെ മനോഹരമാക്കുന്ന വ്യക്തികളിൽ ഒരാളുടെ മുന്നിൽ അത് തുറന്ന് കാട്ടിയപ്പോൾ ആ മുഖത്ത് വിരിഞ്ഞ സന്തോഷം കാണണം എൻ്റെ സാറേ… ഏത് തട്ടമിട്ട പെണ്ണ് വന്നാലും ഇപ്പൊ ഈ ചിരിയല്ലാതെ മറ്റൊന്നും ഞാൻ നോക്കത്തില്ല…
” പിന്നെ അമ്മ പറഞ്ഞല്ലോ ചില സമയത്ത് ഓവറാണെന്ന്…ആ സ്വഭാവം ആണ് ഈ വീടിന്റെ ഏറ്റവും വലിയ സന്തോഷം അത് അമ്മയ്ക്കറിയോ…?? ഞാനും അച്ഛനും എത്ര മാത്രം അത് എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്…ഇനി ഏത് പെണ്ണ് ഈ വീട്ടിലേക്ക് കയറി വന്നാലും അമ്മയോളം വരില്ല ഇവിടെ ഒന്നും…അന്നും ഇന്നും എന്നും എനിക്ക് ഈ സ്വഭാവം ഉള്ള എൻ്റെ ഡോക്ടറെയാണിഷ്ടം…കേട്ടോ… ”
ഞാൻ പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചു കുലുക്കി ചിരിച്ചു…അടുത്ത നിമിഷം അമ്മയെന്നെ കെട്ടിപ്പിടിച്ചു…
” ഓരോന്ന് പറഞ്ഞ് കരയിപ്പിക്കല്ലെടാ ചെക്കാ എന്നെ… ”
അമ്മ ചിരിച്ചുകൊണ്ട് എൻ്റെ പുറത്ത് തഴുകി ആ മിഴികൾ എൻ്റെ വാക്കുകൾ കേട്ട് നനവു പടർത്തി എന്നത് എനിക്കൂഹിക്കാമായിരുന്നു…
” മ്മ് മതി… വാ വല്ലതും കഴിക്കാം നേരം ഒരുപാട് വൈകി… ”
പെട്ടെന്നെന്തോ ഓർത്തപോലെ എന്നേയും പിടിച്ച് പുള്ളിക്കാരി താഴോട്ടേക്ക് നടന്നു….പിന്നെ ഭക്ഷണവും കഴിച്ച് അമ്മയോട് ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കി… പുള്ളിക്കാരി എന്നെ കളിയാക്കി ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കിന്ന് പറയുന്നതാണ് കുറച്ചൂടി നല്ലത്…അങ്ങനെ വൈകുന്നേരം ഹോസ്പിറ്റലിലേക്ക് പോകേണ്ട സമയം ആയപ്പോൾ കുളിച്ച് ഫ്രഷായി താഴേക്ക് വന്നു…അച്ഛൻ വന്നതോടെ പുള്ളിക്കാരനോട് ഒരു സലാം പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…
ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ ആദ്യം കണ്ടത് ദിവ്യയെ തന്നെയാണ്…പക്ഷെ ചെറിയോരു ട്വിസ്റ്റിന് അവളുടെ മുന്നിൽ ഒരു ചെറുക്കനേയും കണ്ടു…ഇവൻ ഏതാ ഈ വേട്ടാവളിയൻ എന്നാലോചിച്ച് വണ്ടിയും പാർക്ക് ചെയ്യ്ത് അങ്ങോട്ടേക്ക് നോക്കുമ്പോൾ പ്രതീക്ഷയോടെ എന്നെ നോക്കുന്ന ദിവ്യയെ ഞാൻ ശ്രദ്ധിച്ചു…ഒപ്പം ഒരു പരിചയവും ഇല്ലാത്ത എന്നെ ഒരുമാതിരി അവൻ്റെ പുതിയ ജോക്കി ഷഡ്ഡി അടിച്ചോണ്ട് പോയവനെ നോക്കുമ്പോലെ നോക്കുന്ന ആ ചെക്കനേയും ഞാൻ കണ്ടു…അതോടെ എനിക്ക് കാര്യം മനസ്സിലായി ഇത് മറ്റവനാ ആ ഫോണ് കോൾ വീരൻ…അല്ല വില്ലൻ…പക്ഷെ ഞാൻ