ബ്രാൻ്റൊക്കെ മാറ്റി ഒന്ന് റിച്ചായി അടിക്കണ്ടേ…. ”
ഞാൻ അവനെ സമ്മതിപ്പിക്കാൻ അടവുകൾ പുറത്തെടുത്തു…
” പിന്നെ ഉണ്ട നീ ഒന്ന് പോയെ ഇതൊന്നും നടക്കില്ല…വേണേൽ ജസ്റ്റൊന്ന് പോയി കാണാം… എനി അതും പറഞ്ഞ് നിൻ്റമ്മായിയുടെ വായീന്ന് എനിക്ക് കേൾക്കാൻ പറ്റില്ല… ”
അവൻ എൻ്റെ പ്രലോഭനങ്ങളെ എടുത്ത് ചവിറ്റു കൊട്ടയിൽ ഇട്ടു കളഞ്ഞു…പക്ഷെ പെണ്ണ് കാണാൻ വരാം എന്ന് പറഞ്ഞത് ആശ്വാസമായി…
” ആ അങ്ങനെ ആണേൽ അങ്ങനെ നീ പെട്ടെന്നൊന്ന് മൊഞ്ചായി താഴേക്ക് വാ…അവരൊക്കെ കാത്തു നിൽക്കുന്നുണ്ട്… ”
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് താഴേക്കിറങ്ങി…
” ഡാ അജ്ജൂ എന്തായി… ”
താഴെക്കിറങ്ങിയതും എന്തായി എന്നറിയാൻ അമ്മായി വട്ടം ചാടി…
” ഞാൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാ…ഒരു പത്ത് മിനിറ്റ് സൂര്യ റെഡി ആയി താഴേക്ക് വരും…ഇത് മകിഴ്മതി കോട്ടയാണേൽ സത്യം… ”
ഞാൻ പുള്ളിക്കാരിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു…
” ഹാവു സമാധാനമായി… ”
പുള്ളിക്കാരി ആരൊടെന്നില്ലാതെ പറഞ്ഞ് അമ്മയുടെ അടുത്തേക്ക് നടന്നു…
കുറച്ചു സമയങ്ങൾക്ക് ശേഷം സൂര്യ ഒരുങ്ങി വന്നു… അപ്പോഴേക്കും നന്ദുവും എത്തിയിരുന്നു…അതോടെ ഞങ്ങൾ പുറപ്പെട്ടു…സൂര്യയുടെ കാറിലാണ് പോയത്…ഞാനായിരുന്നു വണ്ടി ഓടിച്ചത്…അങ്ങനെ അത്ര ദൂരം ഒന്നും ഇല്ലാതതു കൊണ്ട് പെട്ടെന്ന് തന്നെ പറഞ്ഞ പെണ്ണിന്റെ വീടെത്തി….എല്ലാവരും കാറിന്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി…ഞങ്ങളെ സ്വീകരിക്കാൻ പെണ്ണിന്റെ വീട്ടുകാർ ഉമ്മറതെത്തിയിരുന്നു…
” ഡാ എനിക്കെന്തോ പോലെ നമ്മുക്ക് തിരിച്ച് പോയാലോ… ”
വണ്ടിയിന്നിറങ്ങിയതും സൂര്യ എന്നോട് അവൻ്റെ അവസ്ഥ വെളിപെടുത്തി…
” ഒന്ന് പോടോ…ഇയാള് കള്ളവെട്ടിന് വന്നതൊന്നുമല്ലല്ലോ ഇത്ര ടെൻഷൻ അടിക്കാൻ… മര്യാദയ്ക്ക് വാ… ”
ഞാൻ അവൻ്റെ കൈപിടിച്ച് വലിച്ചു…
” അതെന്നെ ഒരു എൻജിനിയറല്ലേ സൂര്യേട്ടാ ഇങ്ങള്… കുറച്ച് ധൈര്യം വേണം… ”
നന്ദുവും പിൻതാങ്ങിയതോടെ സൂര്യ മനസ്സില്ലാ മനസ്സോടെ ഞങ്ങടൊപ്പം കയറി…
പിന്നെ പതിവ് പെണ്ണ് കാണൽ ചടങ്ങ് തന്നെ…അകത്തിരിക്കുന്നു പരിചയപെടുന്നു…ഒടുക്കം പെണ്ണിന്റെ അമ്മയോട് കുട്ടിയെ വിളിച്ചോന്നുള്ള ഏതോ കാരണവരുടെ ഡയലോഗും ഒക്കെ അടിപൊളിയായി നടന്നു…