ഇവൾ ഒരു ips കാരി തന്നെ ആണോ.
കുട്ടിത്തം മാറീട്ട് ഇല്ലാ എന്ന് തോന്നുന്നു.
ആളുകൾ ആണേൽ എല്ലാവരും ഇവളും ആയി കൂൾ ആയി സംസാരിക്കുന്നു. ഒരു ചെറിയ പേടിയും അവർക്ക് ഇല്ലാ.
“എങ്ങനെ ഉണ്ട് എന്റെ നാട്?”
“സൂപ്പർ.”
” അതേ ഞാൻ വീട്ടിൽ പറഞ്ഞേക്കുന്നെ എന്റെ ഭർത്താവ് ആണ് എന്നാ.
അമ്മക് മലയാളി ചെക്കന്മാരെ ഇഷ്ടം ഉള്ള്. വെറുതെ കോളം ആകണ്ട.
കണ്ടാൽ മലയാളി ആണെന്നെ പറയു.
അച്ഛന്റെ കാര്യം ഞാൻ നോക്കിക്കോളാം. ”
ഞാൻ തല ആട്ടി.
“അതേ ഏട്ടാ.
ഏട്ടന്റെ യഥാർത്ഥ പേര് എന്നാ?”
“വിവേക് എന്നാ എനിക്ക് പേര് ഇട്ടേക്കുന്നെ. ഒരു യഥാർത്ഥ പേര് എന്ന് പറയാൻ ഇല്ലാ .”
“ഉം.
അതേ വിവേകേട്ട.”
“എന്താ.”
“അമ്മ സീൻ ഉണ്ടാക്കിയാലും മിണ്ടാതെ നിന്നാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം. പിന്നെ ഏട്ടനെ കണ്ടാൽ ആരും ഇഷ്ടം ഇല്ലാ എന്ന് പറയില്ല .എനിക്ക് തന്നെ പിടിച്ചു നില്കാൻ കഴിയുന്നില്ല എന്നാ ലുക്ക് ആണ്.
ആ താടിയും മുടിയും ഒക്കെ പോയപ്പോ ഞാൻ എവിടെയോ കണ്ടാ നല്ല പരിജയം ഉണ്ട്. പക്ഷെ എവിടെ എന്ന് ഓർക്കുന്നില്ല.”
“സാരിയിൽ കാണാൻ നല്ല ഭംഗി ആട്ടോ.”
“താങ്ക് യു.”
അങ്ങനെ ഓരോന്നു പറഞ്ഞു ആ വലിയ തറവാട്ടിലെ ക് ഞങ്ങൾ കയറി ചേന്നു.
കാർത്തികയുടെ അച്ഛനും അമ്മയും അനിയത്തിയും മുൻപ് വശത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു
ഞങ്ങളെ കണ്ടതോടെ ചാരു കാസരയിൽ ഇരുന്നിരുന്ന കാർത്തികയുടെ അച്ഛൻ അറിയാതെ എഴുന്നേറ്റു പോയി.
കാർത്തികയുടെ അനിയത്തി ജ്യോതികയുടെ തലമുടി ചികി കൊണ്ട് ഇരു