അവളുടെ തീഷണം ആയ കണ്ണുകൾ തന്നെ വീണ്ടും പിടിച്ചു നിർത്തിയേകുന്നു.
പിന്നീട് കണ്ടത്.
ഓടി വന്നു അവനെ കെട്ടിപിടിക്കുന്ന കാർത്തികയെ ആണ്.
“എവിടെ ആയിരുന്നടാ പട്ടി….”
എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആണ് പറഞ്ഞേ.
അവിടെ ഉണ്ടായിരുന്നവർ എല്ലാം തങ്ങളെ നോക്കുന്നുണ്ടായിരുന്നു.
Ips കാരി ഇങ്ങനെ കരഞ്ഞു കൊണ്ട് കെട്ടിപിടിക്കുന്നത് എന്താണെന്നു ഉള്ള ചോദ്യഭാവം അവരുടെ മുഖത്ത് ഉണ്ടാകുന്നത് ഞാൻ കണ്ടു.
“നീ അല്ലെ പറഞ്ഞേ.
ഇവിടെ വന്നാൽ നല്ല ജോലി തരാം എന്ന് അതുകൊണ്ട് നല്ല കുട്ടി ആയി വരാൻ വേണ്ടി ആയിരുന്നു.”
“എന്നോട് പറയാതെ നീ എവിടെ പോയി.”
“വാ നമുക്ക് അങ്ങോട്ട് മാറി ഇരികം.
സ്വന്തം നാട്ടിലെ Ips കാരി കരയുന്നത് നാട്ടുകാർക്കു നാണക്കേട് ആട്ടോ.”
കാർത്തിക തന്നെ കെട്ടിപിടിച്ചിട്ട് വിട്ട ശേഷം.
പണ്ടത്തെ ചോട്ടാ യേ പോലെ അല്ലാ സംസാരം.
നല്ല ഉറച്ച ശബ്ദം കേട്ടപ്പോൾ.
കാർത്തിക്കക് അത്ഭുതം ആയി.
“ഹം ”
കാർത്തിക കണ്ണ് എല്ലാം തുടച്ചു.
ആ ചുമ്മാന്ന് കലങ്ങിയ കണ്ണുകൾക്ക് വരെ എന്തൊ അവന്റെ മനസിൽ വലിയ സ്ഥാനം ഉള്ളപോലെ അവന് തോന്നി.
“അമ്പലത്തിൽ കയറുന്നുണ്ടോ ഡാ.”
“കുളിച്ചിട്ട് ഇല്ലാ.”
പിന്നെ അവിടെ മാറി അവർ ഇരുന്നു.
കാർത്തിക ഇപ്പോഴും വിചാരിച്ചു ഇരിക്കുന്നത് ഞാൻ ആ കള്ളൻ ആയിട്ട് ആണെന്ന് ആണ്.