ഞാൻ കുളിച്ചില്ല ഇല്ലേ ഞാനും വന്നേനെ.
അമ്മ കിച്ചണിൽ ഉണ്ടാക്കും ഞാൻ പറഞ്ഞേക്കം.”
കാർത്തിക മുൻപ് വശത്തെ ചാരു കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛനോട് അമ്പലത്തിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.
അമ്പലത്തിൽ ചെന്ന് കൈ കുപ്പി പാർതിക്കുക യും ചെയ്തു.
ശേഷം മടങ്ങാൻ നേരം പുറത്ത് നിന്ന് വീണ്ടും ശ്രീകോവിലിലേക് നോക്കി കാർത്തിക ഇങ്ങനെ കൈ കുപ്പി കണ്ണടച്ചു പാർത്ഥിച്ചു.
“ശിവ ഭഗവാനെ..
അവനെ എന്റെ കണ്മുന്നിൽ വേഗം തന്നെ എത്തിക്കണേ.
ഇത്രയും നാൾ ഈ കാർത്തിക അനുഭവിക്കാത്ത വേദനകൾ ഇല്ലാ.
ജീവിച്ചു ഇരുപ്പുണ്ട് എന്ന് കേട്ടപ്പോൾ മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാ .
ഒന്ന് കണ്ടിരുന്നേൽ.”
എന്ന് പറഞ്ഞു കണ്ണ് തുറന്നു ശ്രീകോവിലിലേക് നോക്കിയ ശേഷം അവിടെ കുറച്ച് നേരം ഉള്ളിലേക്ക് നോക്കി കൊണ്ട് ഇരുന്നു.
അവിടെ നിന്നിരുന്ന പെൺകുട്ടികളുടെ നോട്ടം തന്റെ പുറകിലേക്ക് പോകുന്ന കാർത്തിക കണ്ടു.
അവിടെ ഇത് എന്താണെന്നു വിചാരിച്ചു തിരിഞ്ഞു നോക്കിയ കാർത്തിക ഞെട്ടി പോയി.
“ചോട്ടാ…..”
തനിക് വിശോസിക്കാൻ കഴിയുന്നില്ല.
തലമുടി ഒക്കെ വെട്ടി ഒതുക്കി താടി ഒക്കെ ക്ലീൻ ഷേവ് ചെയ്തു തോളത്തു ഒരു വലിയ ബാഗും അതേപോലെ തന്നെ കൈയിലും ഉണ്ട്. നല്ല ലുക്കിൽ തന്നെ.
കാർത്തിക്കക് ആ വിശ്യരൂപം കണ്ടു അവിടെ നിന്ന് നോക്കി നിൽക്കനെ പറ്റി ഉള്ള്.
തന്റെ കണ്ണിൽ ഇപ്പൊ അവൻ മാത്രം ഉള്ള് മൊത്തം ബ്ലാങ്ക് ആയി പോയി. താൻ എവിടെ ആണ് നികുന്നെ എന്ന് വരെ മറന്നു പോയി.
ഇതേ സമയം സെറ്റ് സാരി ഉടുത്തു തനി നാടൻ പെണ്ണിനെ പോലെ നെറ്റിയിൽ ചന്ദന കുറിയും തൊട്ട് കൈയിൽ പുഷ്പാഞ്ജലി ആയി നിൽക്കുന്ന കാർത്തിക യേ കണ്ടു അവനും അവിടെ നിന്ന് പോയി.
ബസ് ഇറങ്ങി അടുത്ത് ഉള്ള കടയിൽ അഡ്രെസ്സ് പറഞ്ഞപ്പോൾ കാർത്തിക കുട്ടി അമ്പലത്തിലേക് പോയിട്ട് ഉണ്ട് എന്ന് ആ കടയിലെ ചേട്ടൻ പറഞ്ഞപ്പോൾ അമ്പൽത്തിലേക് വന്നതാ. ഇല്ലേ
ഈ ഒരു കഴിച്ച മിസ്സ് ആയിപോയേനെ എന്ന് അവൻ മനസിൽ പറഞ്ഞു.