” എന്തോന്ന് കുമ്മ്… കൊച്ചുപിള്ളേരാക്കൾ കഷ്ടാണല്ലോഡീനീ കുശുമ്പി… ”
ഞാനത് പറഞ്ഞപ്പോ അവളപ്പുറത്തുനിന്ന് ചിരിയടക്കുന്നത് എനിക്ക് കേൾക്കായിരുന്നു.
കുറേ നേരം അവളോട് സംസാരിച്ചു. ഒരു കൊച്ചുകുട്ടിയെന്നപോലവളെന്നോട് വാചാലയായി. വിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു അവൾക്ക്. എന്തിനേറെപ്പറയുന്നു പിങ്കി എന്നവൾ ചെല്ലപ്പേരിട്ട് വിളിക്കുന്ന അവളുടെ ടെഡിവരെ ഞങ്ങളുടെ സംസാരവിഷയമായി.
അവസാനം ഒരു ഗുഡ് നൈറ്റ് കൂടെപ്പറഞ്ഞ് താൽക്കാലത്തേക്കാ സംസാരത്തിനു വിരാമമിട്ടു.
തിരിച്ച് ഹാളിലേക്ക് കയറുമ്പോ അവിടെ മുഴുവൻ പുകമയമായിരുന്നു. കത്തിതീരാറായ ഒന്നുരണ്ട് പേപ്പർ ചുരുട്ടുകൾ.സിഗരറ്റൊന്നുമല്ല… കഞ്ചാവോ മറ്റോ ആണെന്ന് തോന്നണു. വേറെയും എന്തൊക്കെയോ ലഹരി വസ്തുക്കളവിടെ കിടപ്പുണ്ട്. മൂന്ന് പേർക്കും ബോധമൊന്നുമില്ല. ചെറിയ ഞരക്കങ്ങളൊക്കെയേ ഉള്ളു.
അതുകൂടെ കണ്ടതോടെ ഇവിടെ താമസിക്കാനുള്ള മൂടോക്കെയെങ്ങോ പോയി. മദ്യപാനം എനിക്കത്ര കുഴപ്പമില്ല. ഇടയ്ക്കച്ഛനൊക്കെ കുടിക്കുന്നത് കണ്ട്ശീലമുണ്ട്. പക്ഷെയിത് എനിക്കാക്സപ്റ്റ് ചെയ്യാമ്പറ്റണില്ല.
എന്തായാലും നാളെത്തന്നെ വേറെവിടെക്കെങ്കിലും മാറണമെന്ന് അതോടെ എന്റെ മനസിലൊരു തീരുമാനം ഞാനെടുത്തുകഴിഞ്ഞിരുന്നു.
ഞാനെന്റെ മുറിയിലേക്ക് കയറി. സമയം 11 മണിയാവാറായിട്ടുണ്ട്. രാവിലേ എണീറ്റ് പോകേണതുകൊണ്ട് ഞാൻ കയറിക്കിടന്നു.
ഇന്നേദിവസം സംഭവിച്ച കാര്യങ്ങളൊക്കെ എന്റെ മനസിലൂടെയൊന്നു കടന്നുപോയി.
അതിലേറ്റവും ജ്വലിച്ചുനിന്നത് അഭിരാമിയെന്നയെന്റെ മാനേജറുടെ മുഖമാണ്.
എന്തൊരു കുട്ടിത്തമുള്ളമുഖമാണവൾക്ക്.