” വായിരിക്ക്… നല്ല കിടു ഐറ്റങ്കൊണ്ടുവന്നിട്ടുണ്ട്… ഒന്ന് മിനുങ്ങിയേച്ച് ഫുഡ് ഒക്കെ കഴിക്കാം…”
ജോസ് പറഞ്ഞു
എന്റെ ഫോൺ റിങ് ചെയ്തു… അമ്മുവാണ്.
” താങ്ക്സ്… ഞാങ്കഴിക്കാറില്ല… നിങ്ങൾടെ പരുപാടി നടക്കട്ടെ… ”
അവരുടെ ക്ഷണം സ്നേഹത്തോടെ നിരസിച്ച് ഫോണുമെടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി…
കാൾ എടുത്തതും ഒരു ഹലോ പോലും പറയാൻ സമ്മതിക്കാതെ അപ്പുറത്തുനിന്ന് അവളെന്തൊക്കെയോ പറഞ്ഞു.
” തെണ്ടിപ്പട്ടി ചെറ്റ,മരപ്പട്ടി …. ദുഷ്ടാ…
ഞാന്ദേഷ്യപ്പെട്ട് ഫോൺ കട്ടാക്കീട്ട് ഒന്ന് തിരിച്ചുവിളിച്ചൂടെയില്ലല്ലോ… ഇപ്പവിളിക്കും ഇപ്പവിളിക്കും എന്ന് നോക്കിയിരുന്ന ഞാമ്മെറും മണ്ടി… എന്നിട്ട് അങ്ങോട്ട് വിളിച്ചപ്പോ നമ്പറ് ബിസിയും… എന്നാലൊന്ന് അന്വേഷിച്ചൂടെയെന്തിനാ വിളിച്ചേയെന്ന്… എവിടെ….അല്ലേലും ഞാനാരാലെ… ”
അവസാനം അവളുടെ ശബ്ദം നന്നേ നേർത്തുപോയിരുന്നു.
” നീയെന്തൊക്കെയാ അമ്മൂയിപ്പറയണേ… എനിക്ക് നിന്റെ കാൾ നോട്ടിഫിക്കേഷനൊന്നും വന്നില്ലടീ..ഞാൻവീട്ടിലേക്ക് വിളിക്കുമ്പോഴായിരിക്കുമെന്നാ നീ വിളിച്ചേ… വൈകീട്ട് നീ കട്ടാക്ക്യപ്പോത്തന്നെ ഞാന്തിരിച്ചുവിളിക്കാന്തുടങ്ങിയതാ… അപ്പോഴാ രഘുഭയ്യ വന്നത്… പുള്ളിയെന്നെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നെയായിരുന്നു. എല്ലാമോന്ന് ഒതുക്കി ഇപ്പൊ ഫ്രീയായെ ഉള്ളു… ”
“ഹ്മ്മ്…”
മറുപടിയവൾ ഒരു മൂളലിൽ ഒതുക്കിക്കളഞ്ഞു.