എന്റെ കണ്ണും നിറഞ്ഞു.
” ഹേയ്… താനിങ്ങനെ കരയല്ലേ… അമ്മക്കൊന്നും പറ്റിയില്ലല്ലോ… ”
” ഇന്നലെ സർജറികഴിഞ്ഞു.ഇപ്പോഴും ICU ല്തന്നെയാണ്…നാട്ടീന്ന് ചേച്ചിവന്നതുകൊണ്ടാണ് ഞാനിന്ന് വന്നത്…
മാഡമെന്നെ വഴക്കുപറഞ്ഞതിലെനിക്ക് സങ്കടോന്നുല്ല… പക്ഷെയെന്താ ഞാനത് ചെയ്യാഞ്ഞേ എന്ന് എന്നെപ്പറയാൻപോലും സമ്മതിച്ചില്ല… ”
” ഹാ..! പോട്ടേടോ… ഞാൻ ഹെല്പ്പെയ്യാം നിന്നെ… പിന്നെയെന്നെയിനി സാർ എന്ന് വിളിക്കണ്ട… എന്റെ പേര് രാഹുൽ… തന്റെ പേരുപോലും ഞാൻ ചോദിച്ചില്ല അല്ലേ… ”
” അമലെന്നാണ് സാർ പേര്…”
” ദേ പിന്നേം സാറേന്നോ…! ”
” ഞാൻ… ഞാനെന്നാ ഏട്ടാന്ന് വിളിച്ചോട്ടെ…!”
ഒരുപുഞ്ചിരിയോടെ ഞാനതിന് സമ്മതം മൂളി.
ഒരുപക്ഷെ പഴയ ഞാനായിരുന്നുവെങ്കിൽ ഒരിക്കലും ഇവനോടിപ്പോ ചോദിച്ചത്പോലെ എന്ത് പറ്റിയെന്നൊന്നും ചോദിക്കാൻ ഒരിക്കലും മെനക്കെടില്ലായിരുന്നു. ഉൾവലിഞ്ഞു നിന്നയെന്നെ അല്പമെങ്കിലും മാറ്റിയെടുത്തത് ഒരുദിവസം മുന്നേമാത്രം ഞാൻ പരിചയപ്പെട്ട
അമൃതയെന്ന അമ്മുവാണ്. അവളോടെനിക്ക് ആക്കാര്യത്തിൽ ബഹുമാനമാണ്. അമ്മുവിനെപ്പറ്റിയോർത്തപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.
എന്റെ ഇന്നത്തെ ജോലിയൊക്കെ ഏതാണ്ട് കഴിഞ്ഞിരുന്നതിനാൽ ഞാൻ അമലിനെ സഹായിക്കാൻ അവന്റെയൊപ്പം തന്നെയിരുന്നു.