നമ്മടെ സ്കൂളിലെ ടീച്ചറും പിന്നെ നിന്റെ കഥ ഒക്കെ കേട്ടു ആണ് തന്നെ… വാടകക്ക് കൊടുത്തു വരുമാനം മേടിക്കണ്ട ആവിശ്യം ഒന്നും ടീച്ചർക്കു ഇല്ല പഴയ തറവാട്ടുകാർ ആണ് മുടിഞ്ഞ കാശു.. ഗസ്റ്റ്‌ഹൗസ് എന്ന് പറഞ്ഞു നീ പേടിക്കണ്ട ഈ വീടിനെക്കാൾ വലുത് ആണ് മോളെ…
തുളസി : ഇടി പുല്ലേ നീ എന്റെ കഥ ഫുൾ പറഞ്ഞോ…. എന്ത് പണിയ കാണിച്ചതു ശേ….. പോടീ പട്ടി..
ആതിര : അയ്യേ പെണ്ണെ അതു ഒരു പാവം ആണ് നിന്റെ കുട്ടു ആണ് ആരോടും പറയില്ല പോരെ.. ജീവൻ പോലെ വിശ്വസിക്കാം…….
തുളസി : ഡീ ആ ചെക്കൻ വയലന്റ് ആകുമോ..
ആതിര : ഡീ പുല്ലേ അവനു വട്ട് ഒന്നും ഇല്ല… ജീവന് തുല്യം സ്നേഹിച്ച ആൾ കണ്മുന്നിൽ മരിച്ചു… മനസ് ഒന്ന് പതറി അത്ര ഉള്ളു.. അവൻ ഒക്കെ ആണ്…
തുളസി : എന്താണ് കഥാനായകന്റെ പേര്..
♥️♥️♥️കൃഷ്ണ ♥️♥️♥️