പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

വീട് എവിടാ.. നല്ല ടീം ആന്നോ ശല്യം ഒന്നും ഇല്ലല്ലോ അല്ലെ… പ്രേത്യേകിച്ചു കോഴികൾ…

ആതിര : ആ. അതൊക്കെ ok ആണ്.. ഓണർ നമ്മുടെ സ്കൂളിൽ ടീച്ചർ ആണ് നീ പേടിക്കണ്ട.. ചേച്ചിയും, ചേട്ടനും.. മോനുമേ ഉള്ളു അവിടെ അതു ഒരു പാവം ടീച്ചർ ആണ് മോളെ…

തുളസി : ആണോ.. നമ്മടെ സ്കൂളിൽ ആണോ.. ടീച്ചർ ok മോനോ പണി ആകുമോ…

ആതിര : അതിന്റെ കാര്യം വല്ല്യ കഷ്ടം അടി.. അതു ഒരു പാവം പയ്യൻ ആണ്.. നന്നായി പഠിക്കുമായിരുന്നു.. 10 ൽ റാങ്ക് ഹോൾടെർ ആണ് കക്ഷി… +1 ൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റ് മെന്റലി ഡിപ്രെസ്ട് ആയി.. പ്രാന്ത് ഒന്നും അല്ല കേട്ടോ പെണ്ണെ…

തുളസി : എന്ത് പറ്റിയടി… കഷ്ടം ആയല്ലോ

ആതിര : ആകെ വിഷമം കേസ് ആടി ടീച്ചർക്കു ഒരു ഇളയ മോൾ കുടി ഉണ്ടായിരുന്നു ലേറ്റ് ആയി ഉണ്ടായത് ആണ് ആ പയ്യന് ജീവൻ ആയിരുന്നു. അവൻ അവളെ അനിയത്തി എന്ന് ഉപരി മോൾ ആയി ആണ് കണ്ടത്..

തുളസി : എന്നിട്ട്..

ആതിര : അവൻ സ്കൂളിൽ നിന്ന് വന്നപ്പോൾ കൊച്ചു ഇവനെ കണ്ടോണ്ട് റോഡിലോട്ട് ഇറങ്ങിയത് ആണ് വണ്ടി തട്ടി സ്പോട്ടിൽ തീർന്നു അവന്റെ കണ്മുന്നിൽ വെച്ച്… പിന്നെ അതിൽ കൂടുതൽ വേണോ..

തുളസി : എന്റെ ദേവി കഷ്ടമായല്ലോ… എന്നിട്ട് എന്തു പറ്റിയടി..

ആതിര : എന്ത് പറ്റാൻ മോളെ.. ചെക്കൻ ആകെ ശോകം ആയി. പ്രാന്ത് ആണോ എന്ന് ചോദിച്ചാൽ അല്ല ഒറ്റയ്ക്ക് എവിടെ എങ്കിലും ഇരുന്നോളും ഒരു അനക്കവും ഇല്ല. ചിരിക്കില്ല, കരയില്ല അങ്ങനെ ഒന്നും ഇല്ല ആകെ കിളി പോയാ അവസ്ഥാ.. ആ ടീച്ചർ ആണേ ആകെ തളർന്നു മോളും പോയി മോൻ ആണേ ഇങ്ങനെ..

തുളസി : ഇപ്പോൾ ആളു എവിടെ ആണ് ഇങ്ങനെ ഉണ്ട്…

ആതിര : ok ആണ്… കുറെ മരുന്നും മന്ത്രവും ഒക്കെ ആയി ആളെ കിട്ടി പക്ഷേ പഴയ ആ ഉണർവ് ഇല്ല മിടുക്കൻ ആയിരുന്നു കാണാനും ചുള്ളൻ എന്തു ചെയ്യാൻ ആണ്. ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ട് ഇപ്പോൾ അവനു 19 അല്ലെ 20 വയസു കാണും…. വീണ്ടും പഠിക്കാൻ ഒക്കെ ഉള്ള ശ്രെമം ഉണ്ട് നമ്മടെ സ്കൂളിൽ ചിലപ്പോൾ ചേരും ചെക്കൻ താൽപ്പര്യം ഇല്ല ആകെ ശോകം ആണ്.. പാവം ടീച്ചർ ഒരു കോലം ആയി.. ഹസ്ബൻഡ് ഹെൽത്തിൽ ആണ് നല്ല മനുഷ്യൻ ആണ് അതു കൊണ്ട് ടീച്ചർ ok ആണ്.. അവൻ ആരോടും മിണ്ടില്ല 3 വർഷം ഒരു മുറിക്കുള്ളിൽ മാത്രം ഇരുന്നു അവൻ.. ആ കൊച്ചിനോട് ഉള്ള അവന്റെ സ്നേഹം അത്രയ്ക്ക് ആയിരുന്നു… ഇപ്പോൾ നോർമൽ ആണ്… ഇടക്ക് പേടി വരും അവനു വല്ലാത്ത സൗണ്ട് ഒക്കെ കേക്കുമ്പോൾ.. അതും മാറി വരുന്നു……..

തുളസി : പാവം ടീച്ചർ അല്ലെ…

ആതിര : അവരുടെ ഗസ്റ്റ്‌ഹൗസിൽ ആണ് മോളു താമസിക്കാൻ പോകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *