മടുത്തു അമ്മേ ഒരു വർഷം ആയി സഹിക്കുന്നു ഇന്ന് അതിന്റെ പരിതി വിട്ടു..
ഒരു പയ്യന്റെ കൂടെ കിടക്കാൻ പറയുന്നു വയ്യ അമ്മേ ഞാൻ പോകുക ആണ് ഇവിടെ നിന്നാൽ ഞാൻ വല്ല കടുംകൈ ചെയ്യും. എനിക്കു മടുത്തു എന്റെ മനസ് മരിച്ചു……
എന്റെ കുട്ടി പോയാൽ ഈ അമ്മയെ ഓർക്കുമോ… പറ…..
അമ്മേ… ഒരു പൊട്ടിക്കരച്ചിൽ മുഴങ്ങി അവിടെ
എന്റെ കുട്ടി വിഷമിക്കാൻ പറഞ്ഞത് അല്ല പോയി രക്ഷപെടു എന്റെ കുട്ടി. അമ്മയെ ഇടക്ക് വിളിക്കണം കേട്ടോ….
ആമ്മേ സഹിച്ചു മടുത്തു അമ്മേ അല്ലെ ഞാൻ… അവൾ മുഴുവിച്ചില്ല…
ആ വീട് വിട്ടു ഇറങ്ങുമ്പോൾ മനസ് മരിച്ചിരുന്നു. ഇനി ഒരുത്തന്റെ മുൻപിൽ അടിമയെ പോലെ നിക്കാൻ വയ്യ.. പുരുഷ സമൂഹത്തേ മൊത്തം വെറുത്തിരുന്നു
വൈകുന്നേരം പതിവ് ബസ്സിൽ ഇരുന്നു ഒന്ന് മയങ്ങിയത് ആണ് തുളസി പഴയ കാര്യങ്ങൾ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
നീണ്ട 5 വർഷം കഴിഞ്ഞു ഇപ്പോൾ തുളസി ഒരു ടീച്ചർ ആണ് അതും +1&+2 മലയാളം അധ്യാപിക… ഇന്ന് ഇതുവരെ പഠിപ്പി സ്കൂളിലെ അവസാന ദിവസം ആയിരുന്നു ട്രാൻസർ ആയി ആലപ്പുഴ, ഹരിപ്പാട്..
വീട്ടിൽ ചെന്നിട്ടു വേണം അമ്മയും ആയി യാത്രതിരിക്കാൻ.
വഴിയിൽ വെച്ചേ കണ്ടു സാധങ്ങൾ ഒക്കെ ഷിഫ്റ്റ് ചെയ്യാൻ വണ്ടിയിൽ കേറ്റി വെച്ച് അമ്മ അവളെയും പ്രതീക്ഷിച്ചു ഇരിക്കുന്നുതു.
അമ്മ : നീ പെട്ടന്ന് വരും എന്ന് പറഞ്ഞിട്ട് കാറിൽ പോകാൻ ഞാൻ പറഞ്ഞത് അല്ലെ.. ഇനി ഇപ്പോൾ ഇറങ്ങാൻ ആണ് സമയം വൈകി. നീ വരുന്നതും നോക്കി നിക്കുവാ വണ്ടിക്കാർ അവർക്കു adreeപറഞ്ഞു കൊടുക്ക്
തുളസി : അമ്മ പേടിക്കണ്ട അവിടെ ഒക്കെ ok ആണ് എന്റെ കുട്ടുകാരി അവിടെ ടീച്ചർ ആയി ഉണ്ട് എന്ന് പറഞ്ഞില്ലേ അവള് ഒക്കെ റെഡിയാക്കിട്ടുണ്ട്.. ഞാൻ ഈ വണ്ടിക്കാർക്കു അഡ്രെസ്സ് കൊടുക്കട്ടെ.
അമ്മ : വണ്ടി പോയോ… നീ കുളിച്ചിട്ടു വായോ ഞാൻ ചായ ഫ്ലാസ്‌കിൽ ആക്കി വെച്ചിട്ടുണ്ട്.. എന്നിട്ടു വൈകാതെ ഇറങ്ങാം
തുളസി : എന്റെ അമ്മികുട്ടി ഇപ്പോൾ ശെരിആക്കാന്നെ
♥️♥️♥️
രാത്രി 10 മണിയോടെ തുളസിയും അമ്മയും ഹരിപ്പാട് എത്തി അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ തന്നെയും പ്രതീക്ഷിച്ചു അവൾ വെളിയിൽ