എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Posted by

കൂട്ടുകാരികൾക്കു അയച്ചു കൊടുത്തു. പക്ഷെ ചേച്ചി അധികം കഴിക്കാതെ രണ്ടു കഷ്ണം കഴിച്ചിട്ട് ചേച്ചി എഴുന്നേറ്റു.

ഞാൻ : അല്ല ചേച്ചി ചോദിക്കാൻ മറന്നു ഇപ്പോ വേദന എങനെ ഉണ്ട്.

ചേച്ചി : കുഴപ്പമില്ലടാ, കുറവുണ്ട്.

മാളു : അതെ ഞാൻ എത്ര പ്രാവശ്യമാ ഇന്ന്, മരുന്ന് തേച്ചതും ആവി പിടിച്ചതും.

ചേച്ചി : അതുശരിയാകേട്ടോ ഇവൾ മരുന്നുവെച്ചാ കുറഞ്ഞത്.

ഞാൻ : ഓഹോ. അല്ല എന്താ ചേച്ചി നിർത്തിയോ?

ചേച്ചി : മതി, തലവേദനായ ഇനി കഴിച്ചാൽ ശരിയാകില്ല.

മാളു : അത് ശരിയാ ഞാൻ കഴിച്ചോളാം, ചേച്ചി പോയി കിടന്നോ.

ഞാൻ മാളുവിനെ ഒന്ന് നോക്കി. എന്നിട്ടു ” നീ ചേച്ചിയുടെ കാലിലെ വേദന തിരുമി തലയിലാക്കിയല്ലോ”

മാളു : പിന്നെ ഇനി അങനെ പറഞ്ഞ മതി.

ചേച്ചി ചെറുതായി ഒന്നുചിരിച്ചിട്ടു കയ്യും കഴുകി റൂമിലോട്ടു പോയി, ഞാനും മാളുവും അവിടെത്തന്നെ ഇരുന്നു.

ഞാൻ : എന്ത് പറ്റി ഇന്ന്?

മാളു : എന്ത്?

ഞാൻ : അല്ല നീയും ചേച്ചിയും തമ്മിൽ അടിയായോ?

മാളു എന്നെ ഒന്ന് തുറിച്ചുനോക്കിയിട്ട്, “അതെന്താ അങനെ ചോദിക്കാൻ?”

ഞാൻ : അല്ല അധികം സംസാരം ഇല്ല, അല്ലേൽ രണ്ടുപേരും കൂടെയല്ലേ കമ്പനി.

മാളു : അതോ, ചേച്ചിക്ക് തലവേദന ആണ്. അത്രേ ഒള്ളു.

എന്നും പറഞ്ഞു അവൾ എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് മിണ്ടരുത് ഇന്ന് ആഗ്യം കാണിച്ചു.  എനിക്കെന്തോ പ്രശനം ഉണ്ടല്ലോ എന്ന്‌ മനസ്സിലായി. എങ്കിലും മാളു മിണ്ടരുത് എന്ന്‌ പറഞ്ഞ കൊണ്ട് ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല. കഴിക്കുന്നതിൽ തന്നെ ശ്രദ്ധിച്ചു, അവളും പിന്നെ അധികം സംസാരിക്കാതെ ഫോണിൽ നോക്കിയിരുന്നു.

ഞങ്ങളും കഴിച്ചുകഴിഞ്ഞു എഴുന്നേറ്റു, മാളു ബാക്കി വന്നതെടുത്ത ഫ്രിഡ്ജിൽ വച്ചു. ഞാൻ നേരെ TV കാണാനായി പോയിരുന്നു. അപ്പോളേക്കും എനിക്ക് അനുവിന്റെ റീപ്ലേ വന്നു.

“സോറി ഏട്ടാ, ഇവിടെ ഫോണിന് റേഞ്ച് കുറവാ, അതാ മെസ്സേജ് കാണാഞ്ഞത്. എപ്പോൾ ‘അമ്മ വിളിച്ചപ്പോൾ പുറത്തു മിറ്റത്തു വന്നിട്ടാ നെറ്റ് കിട്ടിയത്, എനിക്കൊരു idea sim എടുത്തു തരാമോ? അതിനെ ഇവിടെ നെറ്റ് കിട്ടുകയുള്ളു. നാളെ ഞാൻ വിളിക്കാം”

ഞാൻ “സിം എടുത്തുതരാം ഗുഡ് നൈറ്റ്” എന്ന്‌ റീപ്ലേ കൊടുത്തു. അപ്പോളേക്കും

Leave a Reply

Your email address will not be published. Required fields are marked *