അമ്മേടെ മുഖത്തെ വിഷമം കണ്ടപ്പോ പറഞ്ഞത് ഏറ്റു എന്ന് എനിക്ക് മനസിലായി.. എന്നോടാ കളി…
കുറച്ചു സമയം കൂടെ വെയിറ്റ് ഇട്ട് ഇരുന്നപ്പോളേക്ക് അമ്മ ചായേം കൊണ്ട് വന്നു… നല്ല ഒരു ചിരീം ചിരിച്ച് അതും വാങ്ങി നേരെ സിടൗട്ടിലേക്ക് നോക്കിയപ്പോ എന്റെ പ്രധാന ശത്രു പുറത്ത് ഇരുന്ന് പത്രം വായ്ക്കുന്നു.. വേറെ ആരും അല്ല എന്റെ ഒരേഒരു ചേച്ചി ചിന്നു… ചിന്മയ എന്നാണ് പേര് പക്ഷെ എല്ലാരും ചിന്നുന്ന വിളിക്കുക.
ഞാൻ എഡിന്നും…
നീ ആ പത്രം മുഴുവൻ തിന്ന് തീർക്കുവോ…. രാവിലെ തന്നെ ഒന്ന് കോട്ടം എന്ന് വിചാരിച് ഞാൻ ചോദിച്ചു..
കലിപ്പിച് ഒരു നോട്ടം മാത്രേ തിരിച്ചു കിട്ടിയോള്ളൂ…..അവൾ എഴുനേറ്റ് പോകുകയും ചെയ്തു.
രാവിലെ ഒന്ന് ചൊറിയാന്ന് വിചാരിച്ചതാ ഏറ്റില്ല…
താഴെ കിടന്ന പത്രം ചുമ്മാ മരിച്ചുനോക്കിയപോളാണ് കണ്ണൂർ യൂണിവേഴ്സിറ്റി ക്ലാസ്സ് അടുത്ത ആഴ്ച തൊടങ്ങും എന്ന് കാണുന്നത്. കോളേജ് ലൈഫിനെ കുറിച്ച് നല്ല പ്രേതീക്ഷ ഉള്ളതുക്കണ്ട് തന്നെ അത് കണ്ടപ്പോ നല്ല സന്തോഷം ആയി… കോളേജ് ലൈഫ് എന്ന് പറഞ്ഞ പണ്ടുമുതലേ ആഗ്രഹിക്കുന്ന ഒന്നായിരുന്നു…. ഈ സിനിമേലൊക്കെ കണ്ടിട്ടേ…
ഒരു ഓട്ടോ വരുന്ന ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്. ഓട്ടോയിൽ വേറെ ആരും അല്ല അച്ഛനാണ്.. അച്ഛൻ ഓട്ടോ ഡ്രൈവർ ആണ് രാവിലെ ഇവടോ ഓട്ടം പോയിട്ട് വരുന്നതാണ് പുള്ളി..
ഇന്ന് നേരത്തെ ആണല്ലോ…. അച്ഛന്റെ വക പുച്ഛം കലർന്ന ചോദ്യം…