ഒരിഞ്ച് പോലും തരിശാക്കി കളയാതെ എന്നും പൂത്ത് കായ്ച്ചു നിൽക്കുന്ന വൈവിധ്യങ്ങളുടെ പറമ്പ്. പുൽനാമ്പ് മുതൽ പക്ഷി മൃഗാധികൾ വരെ ഇന്നും സമൃദ്ധമായി വളരുന്ന ജൈവ ഫാം എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. കൊടും വരൾച്ചയിലും തെളിനീർ നിറഞ്ഞൊഴുകുന്ന കുളവും, പച്ചപ്പും സമൃദ്ധിയും നിറമാടുന്ന എന്റെ സ്വർഗഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന വീടിന്റെ ഉമ്മറത്ത് മോനെയും കാത്ത് ഉറങ്ങാതെ ഇരിക്കുന്ന അമ്മയെ കണ്ടു. കാറിൽ നിന്നും ഇറങ്ങി വരാന്തയിലേക്ക് കാലെടുത്ത് വച്ചു. ലക്ഷിമുട്ടിയുടെ കണ്ണുകളിലെ തിളക്കം, 5 വർഷത്തിന് ശേഷം സ്വന്തം മോനെ കണ്ടതിൽ ഉള്ള സന്തോഷം… ഓടിച്ചെന്ന് അമ്മയുടെ കാലിൽ തൊഴുതു. എഴുന്നേറ്റ് നിന്ന് ലക്ഷ്മിക്കുട്ടീ എന്നും വിളിച്ച് കെട്ടിപിടിച്ചു. തലയിൽ വാത്സല്യത്തോടെ തടവികൊണ്ട് അമ്മ എന്റെ നെറുകയിൽ ഒരു മുത്തം തന്നു.
: ശ്രീക്കുട്ടാ മോനെ….. ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്റെ മോന്..
: അകലം കൂടുമ്പോൾ സ്നേഹം കൂടും എന്നല്ലേ അമ്മ പറയാറ്..അതുകൊണ്ട് എനിക്ക് എന്റെ ലക്ഷികുട്ടിയോട് സ്നേഹം കൂടിയിട്ടേ ഉള്ളു….
: മോൻ അകത്തേക്ക് വാ… എന്നിട്ട് പോയി കുളിച്ച് ഫ്രഷായിട്ട് വാ. അമ്മ നല്ല ബിരിയാണി ഉണ്ടാക്കി വച്ചിട്ടുണ്ട്..
കിച്ചാപ്പി : എന്ന ഞങ്ങളും കൂടി വരട്ടെ ലക്ഷ്മികുട്ടിയമ്മേ…
: നീ കേറി വാടാ മക്കളേ… എല്ലാരും കഴിച്ചിട്ട് പോയാൽ മതി..
അഭി : ഈ നട്ടപാതിരയ്ക്കോ…അവിടെ എടുത്തു വച്ചോ. നാളെ വൈകുന്നേരം കഴിക്കാൻ വരാം..
ലാലു…ഞങ്ങൾ പോകുവാ.. നാളെ കാലത്ത് പണിക്ക് പോവാനുള്ളതാ
എല്ലാവരെയും യാത്രയാക്കി ഞാൻ പോയി കുളിയും കഴിഞ്ഞ് കഴിക്കാൻ ഇരുന്നു. അമ്മ സ്നേഹത്തോടെ വിഭവങ്ങൾ വിളമ്പിത്തന്നു.
: അമ്മേ ലെച്ചു എവിടെ….. അവളെ കണ്ടില്ലല്ലോ
: അവൾ കുറേ നേരം നോക്കിയിരുന്നു.. ഞാനാ പറഞ്ഞത് പോയി കിടക്കാൻ. നാളെ കാലത്ത് അവൾക്ക് ബാങ്കിൽ പോണ്ടേ..
: ഓഹ്… അവൾക്ക് ഒരു പൊതി കൊടുത്തയച്ചിട്ടുണ്ട് പാച്ചു
: അതൊക്കെ നാളെ നോക്കാം… നീ ഇപ്പൊ കഴിക്കെടാ.
അല്ല ഇത് എന്താ ഇത്ര വൈകിയത്… ഫ്ലൈറ്റ് ലേറ്റ് ആയോ
: ചെറിയ സാങ്കേതിക പ്രശ്നങ്ങൾ… അവിടുന്ന് എടുക്കാൻ ഒരു 15 മിനിറ്റ് ലേറ്റ് ആയി.. ഇവിടെ എത്തിയപ്പോൾ ലാൻഡിംഗ് കിട്ടിയില്ല.. വേറെ കുറേ ഫ്ലൈറ്റ് ഇറങ്ങാൻ ഉണ്ടായിരുന്നു. എല്ലാം കൊണ്ടും കുറച്ച് സമയം വൈകി..
കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ 5 വർഷത്തെ കഥകൾ മുഴുവൻ പറഞ്ഞു തീർത്തു. കൊച്ചുകുട്ടിയെ പോലെ അമ്മ ദുബായിലെ വിശേഷങ്ങൾ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. അവസാനം മീരയുടെ കാര്യങ്ങൾ വന്നപ്പോൾ എന്റെ മുഖം ഒന്ന് വാടി. അത് അമ്മയ്ക്കും മനസിലായി. എന്റെ എല്ലാ കാര്യങ്ങളും അമ്മയോട് പറയുന്നത്കൊണ്ട് മീരയെ അമ്മയ്ക്ക് നന്നായി അറിയാം.
: മതി.. ബാക്കി ഒക്കെ നാളെ പറയാം. ഇപ്പൊ മോൻ പോയി കിടക്ക്. ( എന്റെ മുഖം വാടിയത് കൊണ്ടാണ് അമ്മ ഇങ്ങനെ പറഞ്ഞതെന്ന് മനസിലാക്കി ഞാനും പിന്നെ ഒന്നും പറയാൻ പോയില്ല)