ഓഹ് അധികം ഒന്നും ഇല്ലെന്നേ.. ഒരു 15 മിനിറ്റ് ഞാൻ കാരണം വൈകി..
നടന്ന് അവരുടെ അടുത്തെത്തിയപ്പോൾ അതിലൊരുവളെ കണ്ട് എന്റെ കണ്ണ് തള്ളി…. നമ്മുടെ ലില്ലിക്കുട്ടി അല്ലെ അത്…
: വെൽകം സർ…. ഹാവ് എ നൈസ് ജേർണി..
: താങ്കസ് മൈ ഡിയർ ലില്ലിക്കുട്ടീ……
വായും പൊളിച്ച് അവളെത്തന്നെ നോക്കി നിന്ന എന്നെ അവൾ സീറ്റിലേക്ക് ആനയിച്ചു. മുന്നിൽ തന്നെ ഉള്ള സീറ്റിൽ ആസനസ്ഥനായി… തറവാട്ട് ഭാഗ്യം എന്നൊക്കെ ഇതിനെയാണ് പറയുന്നത്.. മുൻ നിരയിൽ വേറെ ആരും ഇല്ല. ഞാൻ കാശ് കൊടുത്ത് മുൻ നിരയിൽ തന്നെ സീറ്റ് ഒപ്പിച്ചത് ഭാഗ്യമായി. എന്നെ സീറ്റിൽ ഇരുത്തി തിരിച്ച് പോയി അവൾ അവളുടെ ജോലിയിൽ മുഴുകി. ഫ്ലൈറ്റ് പൊങ്ങി ഒന്ന് ഫ്രീയായപ്പോൾ ആണ് അവർ രണ്ടുപേരും സംസാരിക്കുന്നത് കേൾക്കുന്നത്.
( : എടി സാറാമ്മോ… ഏതാടി ഈ ലില്ലിക്കുട്ടി..
: ആഹ്… അയാളുടെ ഏതെങ്കിലും സെറ്റപ്പ് ആയിരിക്കും… ആള് നല്ല ഫോമിൽ ആണ്. )
ദൈവമേ… ഇവൾ മലയാളം ആണല്ലോ പറയുന്നത്… അപ്പൊ ലില്ലിക്കുട്ടി….
നേരെ ബാത്‌റൂമിൽ പോയി നന്നായി മുഖം ഒക്കെ കഴുകി വന്നപ്പോൾ ആണ് മനസിലായത് എല്ലാം കള്ളിന്റെ വിളയാട്ടം ആയിരുന്നെന്ന്.. ആകെ നാണക്കേട് ആയല്ലോ. എന്തായാലും ഇറങ്ങി പോകുമ്പോൾ ഒരു സോറി പറയാം.
ഫ്ലൈറ്റ് ഇറങ്ങി ഇമിഗ്രേഷനിൽ നിൽക്കുമ്പോൾ സാറയും കൂട്ടരും എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. അപ്പൊ സോറി പറഞ്ഞത് ഏറ്റിട്ടുണ്ട്.. ഇനിയും എവിടെങ്കിലും വച്ച് കാണാം. ഭൂമി ഉരുണ്ടതല്ലേ.. കാണാതെ എവിടെ പോകാൻ. എയർപോർട്ടിന് വെളിയിൽ എന്നെയും കാത്ത് വണ്ടിയുമായി ചങ്കുകൾ നിരന്ന് നിൽപ്പുണ്ട്. കിച്ചാപ്പി, അഭി, റിയാസ്, പിന്നെ നമ്മുടെ മൂത്താപ്പ എന്ന് വിളിക്കുന്ന കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ബൈജു ഏട്ടനും.
വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ.. എന്റെ അത്രയും പ്രിയപ്പെട്ടവൻ കിച്ചാപ്പിയുടെ കണ്ണ് നിറഞ്ഞു. അവൻ ഓടി വന്ന് കെട്ടിപിടിച്ചു.. സന്തോഷംകൊണ്ട് അവന്റെ കണ്ണുനീർ പടപട ഒഴുകി. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവർ ആണ് ഞാനും അവനും. ഇത്രയും ദീർഘമായി ഒരിക്കലും പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല. കിച്ചാപ്പി എന്നത് വിളിപ്പേര് ആണ് കേട്ടോ.. അവൻ അവനെ വിളിക്കുന്നത് കിരൺ സി പി എന്നാണ്.. അത് രൂപാന്തരപ്പെട്ട് കിച്ചാപ്പിയായി. ഇടയ്ക്കിടയ്ക്ക് അവൻ ഓർമിപ്പിക്കുന്നത്കൊണ്ട് അവന്റെ വീട്ടുകാർ കിരൺ എന്നുള്ള പേര് മറന്നിട്ടില്ല. അല്ലെങ്കിൽ എല്ലാവരും വിളിക്കും കിച്ചാപ്പീന്ന്..
സമയം ഒത്തിരി വൈകിയതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്. മംഗലത്ത് വീടിന്റെ ഗേറ്റ് താണ്ടി വണ്ടി വീട്ടുമുറ്റത്ത് വന്നു നിന്നു. മംഗലത്ത് വീട് എന്നെഴുതിയ ബോർഡ് തെളിഞ്ഞു. പത്തേക്കർ പുരയിടത്തിന് നടുവിൽ പഴമയുടെ പ്രതാപം വിളിച്ചോതുന്ന വലിയൊരു വീട്. 4 കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളും ഉള്ള എന്റെ സ്വർഗം. അച്ഛന്റെ സ്വപ്നവീട്. പത്തേക്കറിൽ