കല്യാണം കഴിക്കൂ എന്ന വാശിയിൽ ആയിരുന്നു ലെച്ചു. സ്റ്റേറ്റ് ബാങ്കിൽ ജോലി കിട്ടിയ ആ വർഷം തന്നെ പാച്ചുവിനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.. മർച്ചന്റ് നേവിക്കാരൻ പാച്ചു ആള് സൂപ്പർ ആണ്, ചിലപ്പോൾ 6 മാസം ഒക്കെ നാട്ടിൽ ഉണ്ടാവും, ബാക്കിയുള്ള സമയങ്ങളിൽ ഓളപ്പരപ്പിൽ ഒഴുകി നടക്കലാണ്. അതുകൊണ്ട് അവൻ കാണാത്ത രാജ്യങ്ങൾ കുറവായിരിക്കും. കാണാത്ത പെണ്ണും കുറവായിരിക്കും എന്ന് ഇന്ന് മനസിലായി. ഇപ്പൊ 6 മാസം ആയി പാച്ചു നാട്ടിൽ പോയിട്ട്. കഴിഞ്ഞ കോണ്ട്രാക്ട് തീർന്നപ്പോൾ നാട്ടിൽ പോവാൻ ഇരുന്നതാണ്. പ്രമോഷൻ സമയം ആയതുകൊണ്ട് പാച്ചു ഒന്ന് മടിച്ചു. പുതിയ കോണ്ട്രാക്ട് ഒപ്പിട്ടുകൊടുത്തു. ഇനി പോവാനുള്ളത് ദൂരെ എവിടെയോ ആണ്. 1 വർഷമെങ്കിലും കഴിയും അടുത്ത ലീവ് കിട്ടാൻ. അതിന്റെ കലിപ്പിലാണ് ലെച്ചു. അവളെ സോപ്പിടാൻ ഉള്ള സാധനങ്ങൾ ആയിരിക്കും എന്റെ കയ്യിൽ തന്ന പൊതിയിൽ. രണ്ടുപേർക്കും ഒന്നിനും കുറവില്ലെങ്കിലും ആകെയുള്ള ഒരു വിഷമം കുട്ടികൾ ഇല്ലെന്നതാണ്. കല്യാണം കഴിഞ്ഞ് 5 വർഷം ആയെങ്കിലും ഇതുവരെ കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ല. കുറേ ട്രീട്മെന്റ് ഒക്കെ ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല. അവളുടെ എന്തോ പ്രശ്നം കൊണ്ടാണ് കുട്ടികൾ ആവാത്താതെന്ന് മാത്രമേ എനിക്ക് അറിയൂ. എന്തോ പറഞ്ഞുവരുമ്പോൾ ഒരിക്കൽ അമ്മ അറിയാതെ എന്നോട് പറഞ്ഞുപോയതാണ് ഈ കാര്യം.
ശരിക്കും ലച്ചുവിനോട് എനിക്ക് ഭയങ്കര അടുപ്പം തോന്നിയിട്ടുണ്ട്. നാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന എന്റെ ലക്ഷ്മികുട്ടിക്ക് കൂട്ടിന് ഉള്ളത് അവളാണ്. ഒരു 3 വർഷം ആയി അവൾ എന്റെ വീട്ടിലാണ് താമസം. വീടിന് അടുത്തുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ആയതിൽ പിന്നെ വലിയമ്മാവൻ ആണ് അവളെ വീട്ടിൽ നിർത്താൻ തീരുമാനിച്ചത്. പാച്ചുവിന്റെ വീട്ടിൽ നിന്നും ഇവിടേക്ക് എത്തിപ്പെടാൻ വലിയ പാടാണ്. രണ്ട് ബസ് മാറിക്കയറി ഇവിടെ എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയും. അവൾ വീട്ടിൽ ഉള്ളതുകൊണ്ട് അമ്മയ്ക്ക് ഒരാളായി. ഈ പാച്ചുവിനെ ഞാൻ ആദ്യമായി കാണുന്നത് ദുബായിൽ വച്ചാണ്. ഇവരുടെ കല്യാണ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാതിരുന്നതിന്റെ ദേഷ്യം അവൾ ഈയിടെ കൂടി പറഞ്ഞിരുന്നു. പണ്ടത്തെ ലെച്ചു ഒക്കെ ആകെ മാറിയിട്ടുണ്ടാവും. പാച്ചുവിന്റെ കയ്യിൽ അല്ലെ കിട്ടിയത് …. നന്നായി ഉടച്ചു വാർത്തിട്ടുണ്ടാവും.
ഉച്ചയ്ക്ക് മുൻപ് കുറച്ചു കൂട്ടുകാർ റൂമിൽ വന്നു. അതോടെ പാച്ചു പോയി നല്ല രണ്ട് കുപ്പിയുമായി തിരിച്ചു വന്നു. ഗൾഫ് ജീവിതം അവസാനിപ്പിക്കുന്നതിന്റെ ചെറിയൊരു ആഘോഷം റൂമിൽ നടന്നു. സംഭവം കള്ളുകുടിയാണ്.. ഒരു പഞ്ചിന് വേണ്ടി ആഘോഷം എന്നൊക്കെ പറയുന്നതാണ്. എല്ലാവരെയും വിട്ടുപോകുന്നതിൽ വിഷമം ഉണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഭയങ്കര സന്തോഷമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും