ദീപ്തി പരിണയം [അജിത് കൃഷ്ണ]

Posted by

ഐസക് ആരാണെന്നു…

കിരൺ :എന്നാ വാടാ കാണിക്കടാ…. തോന്നിവാസം പറഞ്ഞാൽ ഇനിയും അടി മേടിക്കും നീ…..

ഐസക് :ഞാൻ ഇനിയും പറയും പിന്നെ നിന്നെ അവൾ ഡിവോഴ്സ് ചെയ്യാൻ തന്നെ ആണ് തീരുമാനം. അവളെ ഞാൻ കല്യാണം കഴിക്കും ഇനി അവൾ എന്റെ ആണ്…

അയാൾ അങ്ങനെ പറയുമ്പോൾ സെക്യൂരിറ്റിമാർ പരസ്പരം നോക്കി അന്ധാളിച്ചു പോയി. വെളുപ്പിനെ മൂന്നു മണി സമയം ആയത് കൊണ്ട് വേറേ ആരും സംഭവം അറിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ സെക്യൂരിറ്റി രാവിലെ ആ കാര്യം പലരോടും പറഞ്ഞു പിന്നെ അത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. ദീപ്തി വീണ്ടും സോഷ്യൽ മീഡിയയിൽ തിങ്ങി നില്കാൻ തുടങ്ങി. അഭിനയം കഴിഞ്ഞാൽ നേരെ ഫ്ലാറ്റിലേക്ക് ആയി എന്നാൽ ചില മഞ്ഞ പത്രക്കാർ ദീപ്തിയെ വളഞ്ഞു പിടിച്ചു ആക്രമിക്കാൻ തുടങ്ങി. ഇതിനിടയിൽ ഐസക് അവളുടെ കൂടെ തന്നെ കട്ടയ്ക്ക് നിന്നു. ഐസക്ക് മായി ബന്ധം ഉണ്ടെന്ന് ഒരു ഭാഗം ആൾക്കാർ വാദിക്കുമ്പോൾ മറ്റൊരു പക്ഷം അങ്ങനെ ഒന്നും ആവശ്യം ഇല്ലാത്തത് പറയരുത് എന്നായിരുന്നു. പ്രശ്നം വഷളായി തുടങ്ങിയപ്പോൾ ദീപ്തിയ്ക്ക് വേറേ വഴി ഇല്ലാതെ വന്നപ്പോൾ താൻ ഡിവോഴ്സ് ആകാൻ പോകുന്ന കാര്യം സോഷ്യൽ മീഡിയയിൽ തന്നെ ട്വിറ്റ് ചെയ്തു. ഈ സംഭവത്തിൽ അപ്പാടെ തകർന്നു പോയത് കിരൺ ആയിരുന്നു. ചില കാര്യങ്ങൾ നേരിട്ട് കേട്ടു പിന്നെ ഐസക് അവനോടു മുഖത്ത് നോക്കി കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു എന്നിട്ടും അവളെ ഓർത്ത് അവൾ വരും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു കിരൺ. അയാൾ ആ വാടക വീട്ടിൽ ഒരു ഭ്രാന്തനെ പോലെ നടന്നു. ഒടുവിൽ പലപ്പോഴായ് ലൊക്കേഷനിൽ അവളെ കാണാൻ എത്തി എന്നാൽ അയാളെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. ഐസക് ഇതെല്ലാം നോക്കി സന്തോഷിച്ചു. ഒടുവിൽ കിരൺ സർവ്വ നിയന്ത്രണം വിട്ട് അവിടെ കിടന്നു ബഹളം കൂട്ടിയപ്പോൾ ഐസക് ഇറങ്ങി ചെന്നു അയാളെ ഉള്ളിലേക്കു കൂട്ടി കൊണ്ട് പോയി. അവിടെ ഒരു ചെറിയ ഹാളിൽ അവനെ കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി. അവനു നേരെ എതിർ വശത്ത് ആയി ഐസക് ഇരുന്നു.കാല് മുകളിൽ കയറ്റി വെച്ച് ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ട് കൊണ്ട് അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.

ഐസക് :കൂൾ മാൻ കൂൾ എനിക്ക് അറിയാം നിനക്ക് വിഷമം ഉണ്ടെന്ന്….

കിരൺ :എനിക്ക് അവളെ ഒന്ന് കാണണം പ്ലീസ് അതിനു എങ്കിലും ഒന്ന് അനുവദിക്കു.

ഐസക് :നീ എന്നേ തല്ലിയപ്പോൾ അതൊക്കെ ചിന്തിച്ചോ…

കിരൺ ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. നല്ല കൈ കരുത്തു ഉള്ള കുറച്ചു ബോഡി ഗാർഡ് പോലെ ചിലർ അവർക്ക് ചുറ്റും ഉണ്ടായിരുന്നു. തനിക്ക് ഒരിക്കലും അവരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്നുള്ള കാര്യം അവനു ഉറപ്പായിരുന്നു.

ഐസക് :എന്താടാ ചുറ്റും നോക്കുന്നത്… എന്തായിരുന്നു നിന്റെ വായ അന്ന്. ഇങ് വാടാ കാണിച്ചു തെരാം എന്നൊക്കെ അല്ലായിരുന്നോ….

Leave a Reply

Your email address will not be published. Required fields are marked *