ദീപ്തി പരിണയം [അജിത് കൃഷ്ണ]

Posted by

കിരൺ :നിനക്ക് എന്നോട് പറഞ്ഞു പോയികൂടെ.

ദീപ്തി :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ…

കിരൺ :പക്ഷേ നീ എന്റെ ഭാര്യയാണ് അവരുടെ തൊടലും പിടിത്തവും ഒന്നും എനിക്ക് പിടിക്കുന്നില്ല..

ദീപ്തി :കിരൺ എന്താ ഇങ്ങനെ ഇത് എന്റെ ഇൻഡസ്ട്രിയുടെ ഭാഗം ആണ്…

കിരൺ :അതിനു അയാളുടെ കൂടെ റൂമിൽ കയറി കതക് അടച്ചു എന്ത് ഇൻഡസ്ട്രിയൽ ആണ് നിങ്ങൾ നടത്തുന്നത്….

ദീപ്തി കാര്യം മനസ്സിൽ ആയി. ഐസക് സാർ പോയത് കിരൺ കണ്ടു കാണും എന്നത്. എന്നാലും അവൾ വിട്ട് കൊടുത്തില്ല..

ദീപ്തി :കിരൺ നിനക്ക് എന്നെ സംശയം ആണോ…

കിരൺ അവളുടെ സംസാരം കേട്ട് ഒരു നിമിഷം സൈലന്റ് ആയി..

ദീപ്തി :പറ കിരൺ നിനക്ക് എന്നേ സംശയം ആണോ… എനിക്ക് നീ മാത്രം ആണ് കിരൺ ലോകം നമ്മൾ ഒന്നിച്ചു കഴിയാൻ വേണ്ടി അല്ലേ ഞാൻ അഭിനയിക്കാൻ പോയത്.

കിരൺ :പ്ലീസ് ദീപ്തി നിന്റെ അഭിനയം സ്ക്രീൻ മുൻപിൽ മതി ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ല. നീ ഒരുപാട് മാറിയിരിക്കുന്നു… വേണ്ട നമുക്ക് ഒന്നും നിർത്തിയേക്ക്…

ദീപ്തി :എന്ത്….. !

കിരൺ :ഈ സീരിയൽ അഭിനയം ഇനി വേണ്ട.

ദീപ്തി :അങ്ങനെ പറയുമ്പോൾ ഇട്ടിട്ട് പോരാൻ പറ്റില്ല. ഇപ്പോൾ തന്നെ ഒരുപാട് എപ്പിസോഡുകൾ കഴിഞ്ഞു പെട്ടന്ന് എനിക്ക് പറ്റില്ല എന്ന് പറഞ്ഞാൽ നമ്മൾ അവരെ ചതിക്കുന്നതിനു തുല്യം ആണ്.

കിരൺ :അതൊന്നും എനിക്ക് അറിയേണ്ട കാര്യം ഇല്ല. എനിക്ക് എന്റെ ദീപ്തിയെ പഴയ പടി കിട്ടണം… !

ദീപ്തി :നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ കിരൺ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നമ്മളെ സഹായിച്ചവർ ആണ് അവർ. എനിക്ക് അവരെ ചതിക്കാൻ പറ്റില്ല.

കിരൺ :ആരു ആരെയാണ് ചതിക്കുന്നത് എന്ന് എനിക്കും നിനക്കും വ്യക്തമായി അറിയാം.

ദീപ്തി :കള്ള് കുടിച്ചു തോന്നിവാസം വിളിച്ചു പറയുന്നതിന് ഒരു പരിധി ഉണ്ട്.

കിരൺ :പറഞ്ഞാൽ നീ എന്ത് ചെയ്യും…..

ദീപ്തി :ഇത് എന്റെ ഫ്ലാറ്റ് ആണ് ഇവിടെ കിടന്നു ബഹളം വെച്ചാൽ ഞാൻ വിളിച്ചു പോലീസിൽ പറയും….

Leave a Reply

Your email address will not be published. Required fields are marked *