തുറന്നു കുറച്ചു പേപ്പർ എടുത്തു എന്നിട്ട് പറഞ്ഞു.
സോഫിയ :ഇയാൾക്ക് ഉള്ള ജോലിയുടെ ആണ്, ഇത് ഞാൻ പറയുന്ന ഷോപ്പിൽ കാണിച്ചാൽ മതി. അവിടെ ഇപ്പോൾ ഒരു സെയിൽസ് മാനേ ആവശ്യം ഉണ്ട്. അല്ല ആ ജോലി ഒക്കെ കുഴപ്പം ഉണ്ടോ.
കിരൺ :ആയോ അങ്ങനെ ഒന്നും ഇല്ല എന്ത് ജോലി ആയാലും ഓക്കേ.
സോഫിയ :സാലറി പാക്കേജ് കുറവ് ആണ് ഒരു പതിനഞ്ചു കൈയിൽ കിട്ടും പൊരെ തത്കാലം. അത് കഴിഞ്ഞു അവിടെ നിന്ന് എക്സ്പീരിയൻസ് ആകുമ്പോൾ അവർ കൂട്ടി തെരും.
കിരൺ :മതി മേടം, വളരെ നന്ദി ഉണ്ട്.
സോഫിയ :അത് കുഴപ്പമില്ല നിങ്ങളുടെ കഷ്ടത എല്ലാം ഇനി മാറും പേടിക്കണ്ട. ഞാൻ കരുതി ദീപ്തി ഇപ്പോൾ അറിയപ്പെടുന്ന കലാകാരി ആയി കാണും എന്നാണ്. കുഴപ്പമില്ല ഇനിയും സമയം ഉണ്ട്. ആ കാര്യം കൂടെ പറയാൻ ആണ് ഞാൻ വന്നത്.
കിരൺ :എന്താണ് മേടം !!
സോഫിയ :ഒരു കുടുംബത്തിൽ ഭർത്താവ് മാത്രം ജോലിക്ക് പോയാൽ തീരാവുന്ന പ്രശ്നങ്ങളെ കാണുള്ളൂ എന്നാൽ നിങ്ങൾക്കു ഈ സാലറിയിൽ അത് ബുദ്ധിമുട്ട് ആണെന്ന് എനിക്ക് അറിയാം. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ അത് കൂടുതൽ സഹായകരം ആകും നിങ്ങളെ സംബന്ധിച്ച് ഈ അവസ്ഥയിൽ.
കിരണും ദീപ്തിയും പരസ്പരം നോക്കി. എന്താണ് പറയുന്നത് എന്ന് അവർക്ക് മനസ്സിൽ ആയില്ല.
ദീപ്തി :മേഡം എന്താണ് പറഞ്ഞു വരുന്നത്.
സോഫിയ :ഞാൻ പറഞ്ഞത് നിനക്കും ഒരു ജോലി കാര്യം ആണ്.
അത് കേട്ട് രണ്ട് പേരും കൂടുതൽ സന്തോഷം ആയി.
ദീപ്തി :എന്ത് ജോലി ആണ് മേടം.
സോഫിയ :എന്റെ ഒരു സുഹൃത്തു സീരിയൽ തുടങ്ങാൻ പോകുന്നുണ്ട്. അതിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ മോൾക്ക്.
ദീപ്തി ആകെ കണ്ണ് തെള്ളി നിന്ന് പോയി.