ദീപ്തി :എനിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ പക്ഷേ കോൺടാക്ട് ഒന്നും ഇല്ല ആരുടെയും. സ്കൂൾ ടൈം ഞാൻ ഇവിടെ ആയിരുന്നു. അച്ഛന് ഇവിടെ ആയിരുന്നു ജോലി മാറ്റം കിട്ടി വന്നത്. ഇവിടെ അടുത്ത് ആണ് ഏട്ടാ ഞാൻ 7മുതൽ പഠിച്ചത്.
കിരൺ :അപ്പോൾ പഴയ സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണൻ പറ്റി ഇല്ലേ ഞാൻ കാരണം.
ദീപ്തി :എന്തെ ഞാൻ മാത്രം അല്ലല്ലോ ഒരുമിച്ചു അല്ലേ.
കിരൺ :നിനക്ക് എന്റെ കൂടെ ഇറങ്ങി പോന്നത് മണ്ടത്തരം ആയി തോന്നിയിട്ടുണ്ടോ !
ദീപ്തി :തുടങ്ങി ഇതിപ്പോൾ എത്രാമത്തെ തവണ ആണ് ചോദിക്കുന്നത്. അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല.
കിരൺ അവളുടെ മുഖത്തേക്ക് തെറിച്ചു കിടന്ന മുടി പിറകിലേക്ക് ഒതുക്കി വെച്ച് പറഞ്ഞു.
കിരൺ :നിന്റെ മുടി കാണാൻ നല്ല ചന്തം ആണ്.

ദീപ്തി :ഉം മനസ്സിൽ ആയി അതെ ഇപ്പോൾ അവസ്ഥയിൽ അറിയാല്ലോ ഒരാൾ കൂടെ നമ്മുടെ കൂടെ വന്നാൽ ഉള്ള അവസ്ഥ. ആദ്യം നമുക്ക് രണ്ട് കാലിൽ നിന്ന് ഒരു ജോലി ഒക്കെ റെഡി ആയിട്ട് പൊരെ.
കിരൺ :മതി പക്ഷേ ഒരു ഉമ്മ തെരാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.
ദീപ്തി :അതില്ല..