കിരൺ :എടി പെണ്ണേ കസ്റ്റമറേ കൊണ്ട് മാക്സിമം സെയിൽ ഉണ്ടാക്കുക അതാണ് ഈ പരുപാടി. നമ്മൾ ഈ പ്രോഡക്റ്റ് കാര്യങ്ങൾ എല്ലാം എക്സ്പ്ലെയിൻ ചെയ്തു അവരുടെ മനസ്സിൽ കയറ്റി അവരെ കൊണ്ട് അത് വാങ്ങിപിക്കണം.
ദീപ്തി :അയ്യോ അപ്പോൾ റിസ്ക് ആണോ.
കിരൺ :ഹേയ് നമ്മുടെ പ്രോഡക്റ്റ് പക്കാ പെർഫെക്ട് ആണ് അത് കൊണ്ട് വിശ്വസിച്ചു സെയ്ൽ ചെയ്യിക്കാൻ പറ്റും.
ദീപ്തി :ഉം എന്റെ മനസ്സ് പറയുന്നു എല്ലാം റെഡി ആകും എന്ന്. ഇനി നമ്മുടെ ഉയർച്ചകൾ ആണ് അങ്ങോട്ട്.
കിരൺ :അതെ, വാ അല്ല നീ എപ്പോൾ തിരിച്ചു വന്നു കഴിക്കാൻ വല്ലതും ഉണ്ടോ അതോ പുറത്ത് പോയി വാങ്ങേണ്ടി വരുമോ.
ദീപ്തി :ഇല്ല ഞാൻ നേരത്തെ വന്നിരുന്നു, ഇവിടെ എല്ലാം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.
കിരൺ :എന്നാൽ പിന്നെ കഴിച്ചിട്ട് തന്നെ കാര്യം.
ദീപ്തി :ആദ്യം പോയി കുളിച്ചു വാ അപ്പോഴേക്കും ഞാൻ വിളമ്പി വെക്കാം.
കിരൺ :അങ്ങനെ ആകട്ടെ മഹാറാണി.
കിരൺ ദീപ്തിയുടെ കഴുത്തിൽ കൈ ഇട്ട് കൊണ്ട് ഉള്ളിലേക്ക് നടന്നു.
പിറ്റേന്ന് കാലത്ത് കിരൺ ജോലിക്ക് പോയി കഴിഞ്ഞപ്പോൾ സോഫിയ എത്തി. ദീപ്തി അവരെ നോക്കി അവിടെ നിൽക്കുക ആയിരുന്നു. വണ്ടിയിൽ ഇരുന്നു തന്നെ സോഫിയ അവളെ കൈ എടുത്തു അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. ദീപ്തി റോഡ് ക്രോസ്സ് ചെയ്തു അടുത്ത് ചെന്നു.
ദീപ്തി :ഹായ് മേഡം ഗുഡ് മോർണിംഗ്.
സോഫിയ :വെരി ഗുഡ് മോർണിംഗ്. അതെ എനിക്ക് ബാങ്ക് വരെ പോകണം മോള് വേഗം കയറു.