തലയാട്ടി. എല്ലാം പറഞ്ഞു കഴിഞ്ഞു അവറാച്ചൻ തുടങ്ങി.
അവറാച്ചൻ :നാളെ മുതൽ റിഹേഴ്സൽ കാര്യങ്ങൾ ഒക്കെ തുടങ്ങാം. അത് കഴിഞ്ഞു നമുക്ക് ലൊക്കേഷനിൽ പോകാം. എന്റെ തന്നെ സ്വന്തം വീടുകൾ ഉണ്ട് ആൾ താമസം ഒന്നും ഇല്ല സൊ അതൊക്കെ നമ്മുടെ ലൊക്കേഷൻ ആക്കാം.
ഐസക് :അതിന് എന്താ !
അവറാച്ചൻ :പിന്നെ ബാക്കി കാര്യം എല്ലാം താൻ നോക്കി കൊള്ളണം. ആവശ്യം പറഞ്ഞാൽ ക്യാഷ് തെരും താൻ അത് ഒപ്പിച്ചു എടുത്തോളണം.
ഐസക് :ഓഹ്ഹ് അതൊക്കെ ഞാൻ നോക്കി കൊള്ളാം. ക്യാമറ കാര്യങ്ങൾ ഒക്കെ ഞാൻ ഏറ്റു പക്ഷേ അതിനു മുൻപ് സീരിയലിന് ഒരു പേര് വേണം ഒരു നല്ല ലൈറ്റ് മ്യൂസിക് വേണം എന്നാലേ ക്ലിക് ആകു.
അവറാച്ചൻ :അതു നിങ്ങൾ ക്ലിക്ക് ആക്കിക്കോണം. എന്റെ സൈഡിൽ നിന്ന് ക്യാഷ് മാത്രം നോക്കിയാൽ മതി.
ഐസക് :അതൊക്കെ ഒക്കെ ആക്കാമെന്നേ, എത്ര സീരിയൽ നമ്മൾ ഇറക്കി ഇരിക്കുന്നു പിന്നെ ആണോ ഇത്. കുറഞ്ഞത് ഒരു മൂന്നു നാലു കൊല്ലം ഓടിച്ചാൽ പൊരെ.
അവറാച്ചൻ :മതി അത് മതി.
ഐസക് :ദീപ്തി മോളെ പിന്നെ ഒരു കാര്യം മോള് ഈ ഫീൽഡ് ആദ്യം ആയിട്ട് അല്ലേ. അപ്പോൾ പിന്നെ കാര്യ വ്യക്തമായി മനസ്സിൽ ആക്കുക. മോള് അഗ്രിമെന്റ് സൈൻ ചെയ്യണം.
ദീപ്തി :എന്ത് എഗ്രിമെന്റ് !!?
സോഫിയ :അയ്യോ പേടിക്കാൻ ഒന്നും ഇല്ല !!സംഭവം മോളെ ഇത് സീരിയൽ അല്ലേ അപ്പോൾ ഒരു രണ്ട് വർഷം ഒക്കെ പോകില്ലേ അതിനു മുൻപ് വേറേ ഓഫർ മോൾക്ക് വന്നാൽ ഇട്ടിട്ട് പോയാൽ ഇവർക്ക് പണി ആകില്ലേ.
ദീപ്തി :ഞാൻ അങ്ങനെ പോകില്ല സാർ.
അവറാച്ചൻ :അത് അറിയാം മോളെ !!ഇത് ജസ്റ്റ് ഒരു ഉറപ്പ് അത്ര മാത്രം അങ്ങനെ കരുതിയാൽ മതി.
ദീപ്തി :ഉം.
അവറാച്ചൻ ഒരു പേപ്പർ എടുത്തു അവൾക്ക് കൊടുത്തു. ദീപ്തി അതിൽ സൈൻ ചെയ്തു. അപ്പോൾ തന്നെ ആ പേപ്പറിന് മുകളിലേക്ക് രണ്ട്ആയിരത്തിന്റെ ഒരു കെട്ടു വെച്ച് അവറാച്ചൻ പറഞ്ഞു.
അവറാച്ചൻ :അപ്പോൾ അഡ്വാൻസ് 2500 ഉണ്ട്.
ദീപ്തി ആകെ കണ്ണ് തെള്ളി പോയി.
സോഫിയ :എടുത്തോ എന്നിട്ട് നാളെമുതൽ തകർക്കാൻ ഉള്ളത് ആണ്.
ഐസക് :മോളുടെ cv ഇങ് തരണേ ഒന്ന്.
ദീപ്തി അപ്പോഴേ cv അയാൾക്ക് കൊടുത്തു.