ദീപ്തി പരിണയം
Deepthy Parinayam | Author : Ajith Krishna
ഈ കഥ കടന്നു പോകുന്നത് ചില സാങ്കല്പിക ലോകത്തു കൂടി മാത്രം എന്ന് കരുതി വായിക്കുക.ദീപ്തി എന്ന നാട്ടിൻ പുറത്ത് വളർന്ന പെൺകുട്ടിയുടെ കഥ . കഥ അതിന്റെതായ രീതിയിൽ മാത്രം കാണുക എൻജോയ് ചെയ്യുക. കഥയിൽ നിങ്ങൾക്ക് ഇഷ്ടം ഉള്ളവരെ നായിക ആയി എടുത്തു കഥ വായിക്കാം അത് ഓരോ വായനക്കാരുടെയും സ്വാതന്ത്ര്യം.
അമ്പലത്തിൽ പോയി അവൾ വരുമ്പോൾ വായിനോക്കി കുറെ പേര് കാണും വഴിയിൽ പക്ഷേ അതൊന്നു അവൾ വക വെക്കാറില്ല കാരണം അവൾക്ക് ഇഷ്ടം കിരണേട്ടനെ ആണ്. അവളുടെ കോളേജിൽ സീനിയർ ആയി പഠിക്കുന്ന കിരൺ സക്കറിയ. ഒരു റാഗിംഗ് സമയത്ത് അവളെ അവൻ സംരക്ഷിച്ചു അന്ന് മുതൽ അവൾക്ക് അവനോട് ഇഷ്ടം തോന്നിയിരുന്നു പക്ഷേ തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല എന്ന് തന്നെ വേണം പറയാൻ. ഒടുവിൽ ഒരു വാലന്റൈൻസ് ഡേയ് അവൾ ആ ഇഷ്ടം തുറന്നു പറഞ്ഞു. പ്രണയം അല്ലേ ദീപ്തി പോലെ ഒരു പെണ്ണു അങ്ങനെ പറഞ്ഞാൽ ആരാണ് പിന്നെ എതിർത്തു നോ പറയുക. ആവശ്യത്തിന് ക്യാഷ് ഉള്ള കുടുംബം ആണ് ദീപ്തിയുടെ എന്നാൽ കിരൺ വലിയ പൈസയും പത്രാസും ഒന്നും ഇല്ലാത്ത ആളു ആണ്. പൈസ നോക്കി അല്ല ദീപ്തി അവനെ പ്രണയിച്ചത്. അത് കൊണ്ട് ആ സ്നേഹം വളരെ കാലം മുന്പോട്ട് പോകാൻ പാട് പെട്ടു. വീട്ടിൽ അറിഞ്ഞു വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഒരുപാട് തല്ല് വാരി കൂട്ടേണ്ട അവസ്ഥ നമ്മുടെ നായികയ്ക്ക് എത്തി.
എല്ലാരേം ഞെട്ടിച്ചു കൊണ്ട് ഒടുവിൽ ദീപ്തി ഒളിച്ചോടി. കിരണുമായി നല്ലൊരു ജീവിതം അവൾ സ്വപ്നം കണ്ടു ഇറങ്ങി. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അപ്പോൾ. ഒടുവിൽ നാട് വിട്ടു. കേരളത്തിന്റെ മദ്യനഗരിയിൽ തത്കാലം വീട് വാടകയ്ക്ക് എടുത്തു. പിന്നെ അവൻ ജോലി അന്വേഷിക്കുക ആയിരുന്നു. കുറെ അലഞ്ഞു പിന്നെ കൂലി പണിക്ക് ഇറങ്ങി. കിരൺ വരുന്നത് കാത്തു വാതിൽക്കൽ ദീപ്തി ഇരിക്കും. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് ആയി അവരുടെ മുൻപോട്ട് ഉള്ള ജീവിതം. കിരൺ വീട്ടിലേക്കു വന്നു കയറിയപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. വാതിൽക്കൽ കുത്തി ഇരുന്നു ഉറങ്ങി പോയി.
ദീപ്തി :ഏട്ടാ ഓഹ്ഹ് ഞാൻ ഉറങ്ങി പോയി. ജോലി വേറെ എന്തെകിലും റെഡി ആയോ.
കിരൺ :ഹേയ് !!!ജോലി പിറകെ പോയാൽ ഉള്ള കൂലി പണി കൂടെ ശെരി ആയി നടക്കില്ല അത് ഉറപ്പ് ആണ്.