പക്ഷെ ലീവിൽ വന്നപ്പോൾ
മനസിലായി.. വീടുകൾ വെറും
കുടിലുകൾ പ്പോലെ.. ഒരു വർഷം ഭാര്യമാരെ സ്വന്തം വീട്ടിൽ വീണ്ടും കൊണ്ടുപോയി നിർത്തിച്ച്..
അവർ മൂന്ന് സുന്ദരൻ വീടുകൾ
പണിയിപ്പിച്ചു. പക്ഷെ ഇപ്പോൾ
ഫോണിലൂടെ എല്ലാ കാര്യങ്ങളും
ചോദിച്ചറിയുന്നുണ്ടായിരുന്നു.
അതുകൊണ്ട് അവള് മാർക്ക്
കാമുകൻമാരെ ഒന്ന് കാണാൻ
പോലും കിട്ടിയില്ല..! കുട്ടികൾ
വളരുന്ന പ്രായമായത് കൊണ്ട്
അവർക്കും അതൊരാവിശ്യമായി
തോന്നിയില്ല…!!
എല്ലാ സൗകര്യങ്ങളും ആ തുരുത്തിൽ സൃഷ്ടിച്ചെങ്കിലും അവര് മനപ്പൂർവ്വം ശ്രമിക്കാത്ത ഒരു കാര്യമുണ്ടായിരുന്നു…
ഒരു പാലം!!!!!! വള്ളത്തിൽ കയറി
വന്ന് പോവുക എന്ന കാര്യം അതു
പോലെ നിർത്തിയതിന്റെ രഹസ്യം
അറിയാമല്ലോ..!! പച്ച സദാചാരം!!
ശൈ..കഥകൾ … വെറും കഥകൾ
കാട് കയറിപ്പോകുന്നു…. കാലം
മാറുന്നു… മൂന്ന് വീടുകൾ, വീടിന്
ചുറ്റും അളന്നു മുറിച്ച് പറമ്പുകൾ ..
പക്ഷെ പറമ്പിന് ചുറ്റും ഒരു നിയമവും ഇല്ലാത്ത പൊന്തക്കാട് …!
അതിനു ചുറ്റി ഒഴുകുന്ന പുഴ….!
വന്ന് താമസിച്ച ഭാര്യമാരെപ്പോലെ
അല്ലല്ലോ മക്കൾ….! അവർ ആറ്
പേരും.. ബാല്യം കഴിയുന്നത് വരെ
പറമ്പതിര് വരെയെ വന്നുള്ളു..
ഒരാളൊഴിച്ച് … ആദി..! അവൻ
ആറ് വയസ് തികഞ്ഞപ്പോൾ