ദ വിച്ച് പാർട്ട്‌ 3 [Fang leng]

Posted by

രാജാവിന്റെ ചോദ്യം കേട്ട ശേഷവും സഹീർ നിശബ്ദനായി തന്നെ നിന്നു

രാജാവ് :എന്താണിത് സഹീർ നീ എന്താണ് ഒന്നും മിണ്ടാത്തത്

സഹീർ :എന്നോട് ക്ഷമിക്കണം തിരുമനസ്സേ എനിക്ക് തെറ്റുപറ്റി ഇതിനെല്ലാം കാരണം ഞാനാണ് ഈ തെറ്റിന് അങ്ങ് എന്ത് ശിക്ഷ നൽകിയാലും ഞാൻ അത് സ്വീകരിക്കുന്നതാണ്

രാജാവ് :നീ എന്തൊക്കെയാണ് ഈ പറയുന്നത് പറയാനുള്ളത് തെളിച്ചു പറയു സഹീർ

എന്നാൽ ഇത്തവണ രാജാവിന് മറുപടി നൽകിയത് വീരൻ ആയിരുന്നു വീരൻ ഉണ്ടായ കാര്യങ്ങൾ രാജാവിനോട്‌ വിവരിച്ചു

രാജാവ് :കൊട്ടാരത്തിൽ ദുർമന്ത്രവാദം ചെയ്യുവാൻ മാത്രം ഇവൾക്ക് ധൈര്യമുണ്ടായോ ഇവൾക്ക് മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയില്ല

രാജാവ് തന്റെ വാളുമായി കരീകയ്ക്ക് നേരെ നീങ്ങി എന്നാൽ വേഗം തന്നെ രാജാവിനെ തടഞ്ഞുകൊണ്ട് സഹീർ രാജാവിന് മുൻപിൽ വന്ന് നിന്നു

രാജാവ് :നീ എന്താണ് സഹീർ ഈ കാണിക്കുന്നത്

സഹീർ :വർഷങ്ങൾക്ക് മുൻപ് അങ്ങയുടെ പിതാവ് ഇവളുടെ വിഭാഗത്തെ മുഴുവൻ കൂട്ട കൊല ചെയ്തതാണ് അതിന്റേ ദോഷമായിരിക്കാം അങ്ങയുടെ മകനെ ബാധിച്ചിരിക്കുന്നത് അങ്ങ് ഇവളെ കൊന്ന് ആ തെറ്റ് ആവർത്തിക്കരുത്

രാജാവ് :നീ പറഞ്ഞത് ശെരിയാണ് എന്റെ മകന് വേണ്ടി ചടങ്ങുകളും പൂജകളും നടക്കുന്ന ഈ വേളയിൽ ഇവിടെ ഒരു സ്ത്രീയുടെ രക്തം വീഴുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാൽ ഇവൾ ചെയ്ത തെറ്റ് പൊറുക്കാൻ കഴിയുന്നതുമല്ല അതിനാൽ തന്നെ ഞാൻ ഇവൾക്ക് മരണത്തേക്കാൾ വലിയ ശിക്ഷ നൽകുവാൻ ആഗ്രഹിക്കുന്നു ആരവിടെ നാളെ മുഴുവനും ഇവളെ തെരുവിലൂടെ ചാട്ടക്കടിച്ചു നടത്തുക ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും അത് കാണണം അതിനു ശേഷം ഇവളെ ആൾവാസമില്ലാത്ത ഒരിടത്ത് വീട്ടുതടങ്ങലിൽ ആക്കുക ഇവൾക്ക് പുറത്ത് കടക്കാൻ കഴിയാത്ത വിധത്തിൽ ആ സ്ഥലം മന്ത്രത്താൽ വലയം ചെയ്യുക ആജീവനാന്തകാലം മുഴുവൻ ഇവൾ അതിനുള്ളിൽ നരകിച്ചു കഴിയട്ടെ

രാജാവിന്റെ വാക്കുകൾ കേട്ട് കരീക ഞെട്ടി വിറച്ചു അവൾ വേഗം തന്നെ രാജാവിന്റെ കാൽക്കൽ വീണു

“ഇല്ല എന്നോട് ഇങ്ങനെ ചെയ്യരുത് വേണമെങ്കിൽ എന്നെ വധിച്ചോളു എനിക്ക് ഒരിക്കലും ഇങ്ങനെ ജീവിക്കണ്ട ദയവ് ചെയ്ത് ഈ ഉത്തരവ് പിൻവലി..”

Leave a Reply

Your email address will not be published. Required fields are marked *