രാജാവ് കരീകയെ നോക്കി അലറി എന്നാൽ യാതൊരു ഭാവവ്യത്യാസവും കൂടാതെ കരീക തന്റെ പ്രവർത്തികൾ തുടർന്നു
മഹാരജാവ് :നിനക്ക് ഇത്രയും ധിക്കാരമോ ആരവിടെ ഇവളെ ബന്ധിയക്കു
രാജാവിന്റെ ഉത്തരവ് ലഭിച്ച ഉടൻതന്നെ ഒരു കൂട്ടം പടയാളികൾ അവൾക്ക് നേരെ പാഞ്ഞു എന്നാൽ ഇത് കണ്ട കരീകാ തന്റെ ഇടതുകൈ അവർക്കു നേരെ വീശി അതോടുകൂടി എല്ലാ പടയാളികളും ദൂരേക്ക് തെറിച്ചുവീണു ഈ കാഴ്ച്ച കണ്ട് അവിടെ കൂടിയ എല്ലവരും നടുങ്ങി നിന്നു ഇതേ അവസരത്തിൽ കരീക കൂടുതൽ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലുവാൻ തുടങ്ങി അതോടെ ആകാശത്ത് കൂടിയ കരുത്ത പുക ഒരു പാമ്പിന്റെ രൂപം സ്വീകരിച്ച് കരീകയുടെ നേരെ നീങ്ങുവാൻ തുടങ്ങി
കരീക :അതേ വരൂ വേഗം എന്നിലേക്ക് വരൂ വിശുദ്ധ നാഗമേ എനിക്ക് ശക്തി തരൂ
രാജാവിനും മറ്റും ഈ കാഴ്ചകൾ കണ്ട് നിൽക്കുവാനെ കഴിഞ്ഞുള്ളൂ
ആ ഇരുണ്ട പുക കൂടുതൽ വേഗത്തിൽ കരീകയുടെ നേർക്ക് പാഞ്ഞു എന്നാൽ അടുത്ത നിമിഷം എവിടെനിന്നോ ഒരു വെളുത്ത പ്രകാശം ആ കറുത്ത പുകയ്ക്ക് മേൽ വന്നുപതിച്ചു അവ രണ്ടും കൂട്ടിമുട്ടിയതോടുകൂടി കറുത്ത പുകയ്ക്കുള്ളിൽ നിന്ന് ഭീകരമായ ശബ്ദങ്ങൾ പുറത്തേക്ക് വരുവാൻ തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ കരീക പ്രകാശം വരുന്ന ഭാഗത്തേക്ക് തിരിഞ്ഞു അവിടെ അവൾ കണ്ടത് കയ്യിൽ മാന്ദ്രിക ദണ്ഡുമായി നിൽക്കുന്ന സഹീറിനെയാണ് അവനോടൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു ചന്ദ്രഗിരിയിയിലെ മറ്റ് രണ്ട് മികച്ച മാന്ദ്രികരായ വീരനും ജോനനും
കരീക :അരുത് ഇത് ചെയ്യുരുത്
എന്നാൽ അവർ മൂന്ന് പേരും കൂടുതൽ ശക്തിയിൽ തങ്ങളുടെ മന്ത്രിക ശക്തി ആ കറുത്ത പുകയ്ക്ക് നേരെ പ്രയോഗിച്ചു
“ഗ്രോആ” അടുത്ത നിമിഷം വലിയൊരു ഒച്ചയോട് കൂടി ആ കറുത്ത പുക ചിന്നിചിതറി
ഈ കാഴ്ച്ച കണ്ട കരീക എല്ലാം നഷ്ടപ്പെട്ടവളെപോലെ നിലത്ത് വീണ് അലറി കരയുവാൻ തുടങ്ങി
ഇതെല്ലാം കണ്ടുനിന്ന മഹാരാജാവ് അപ്പോൾ തന്നെ സഹീറിനടുത്തേക്ക് എത്തി
രാജാവ് :ഇതൊക്കെ എന്താണ് സഹീർ ഇവിടെ എന്താണ് നടക്കുന്നത്