സഹീർ :കരീക മര്യാദക്ക് എന്നെ സ്വാതന്ത്ര്യനാക്കു
കരീക :എനിക്ക് തെറ്റ് പറ്റിപോയി ചേട്ടാ നിങ്ങൾ എന്നോടൊപ്പം നിൽക്കുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു സാരമില്ല ഇത് ഞാൻ ഒറ്റക്ക് ചെയ്തുകൊള്ളാം അതിനു ശേഷം ഞാൻ ചേട്ടനെ സ്വാതന്ത്ര്യനാക്കാം ഈ ഒരു രാത്രി മാത്രമാണ് ഞാൻ ചോദിക്കുന്നത്
ഇത്രയും പറഞ്ഞു കരീക അവിടെ നിന്ന് പോകുവാൻ ഒരുങ്ങി
സഹീർ :വേണ്ട കരീക ഇത് നീ ചെയ്യരുത് ഇപ്പോൾ നീ ഇവിടെ നിന്ന് പോയാൽ പിന്നെ നീയും ഞാനുമായി ഒരു ബന്ധവും ഉണ്ടാകില്ല ദയവ് ചെയ്തു പോകരുത് നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ
കരീക :എന്നോട് ക്ഷമിക്കണം ചേട്ടാ എനിക്ക് പോയേ മതിയാകൂ
ഇത്രയും പറഞ്ഞു കരീക മുൻപോട്ട് നടന്നു
അർദ്ധരാത്രിക്കപ്പുറം കൊട്ടാരത്തിലെ പൂജാകർമങ്ങൾക്കായി നിർമിച്ചിട്ടുള്ള തുറസ്സായ അറയിൽ ഒരു അഗ്നികുണ്ഡം ആളി കത്തുവാൻ തുടങ്ങി
“അതേ ഞാൻ എന്റെ ലക്ഷ്യത്തോട് കൂടുതൽ അടുത്തിരിക്കുന്നു ചന്ദ്രഗിരി നിവാസികളെ ഈ ഒരു രാത്രി കൂടി നിങ്ങൾ സുഖമായി ഉറങ്ങികൊള്ളു ഇനി ചിലപ്പോൾ നിങ്ങൾക്ക് അത് കഴിഞ്ഞെന്ന് വരില്ല ഹ ഹ ഹ ”
അട്ടഹസിച്ചുകൊണ്ട് പല തരം പൊടികൾ കരീക അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു
“വിശുദ്ധ നാഗമേ എന്റെ വിളികേൾക്കു ഈ ഉപഹാരം സ്വീകരിച്ചു എനിക്ക് ശക്തിതന്നാലും ഞാൻ അങ്ങയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ് എന്റെ വിളികേട്ടാലും ഓം ക്രീം…$$$$
ഇത്തരത്തിലുള്ള മന്ത്ര ഉച്ചാരണങ്ങൾക്ക് ശേഷം ഒരു കൂട്ടം തലയോട്ടികൾ കൂടി അവൾ അഗ്നികുണ്ഡത്തിലേക്കെറിഞ്ഞു
“ധും “അടുത്ത നിമിഷം കൊട്ടാരത്തെ മുഴുവൻ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ഒരു ഒരു ശബ്ദം അവിടെയെങ്ങും മുഴങ്ങി കൊട്ടാരം മുഴുവനും ആ ശബ്ദം കേട്ട് ഉറക്കമുണർന്നു
“അതേ അവൻ എത്തി ഞാൻ വിജയിച്ചിരിക്കുന്നു ”
പെട്ടെന്ന് തന്നെ ആകാശത്ത് ഒരു കറുത്ത പുക ഉരുണ്ടുകൂടാൻ തുടങ്ങി ഒപ്പം തന്നെ കൊട്ടാരമാകെ കുലുങ്ങുവാൻ തുടങ്ങി ഇതേ അവസരത്തിൽ കൊട്ടാരത്തിലെ രാജാവ് ഉൾപ്പടെയുള്ളവർ ശബ്ദം ശ്രവിച്ചുകൊണ്ട് മാന്ദ്രിക അറയിലേക്ക് എത്തിചേർന്നു അവിടെ എത്തിയ അവർ കണ്ടത് മന്ത്ര ഉച്ചാണങ്ങളിൽ മുഴുകി നിൽക്കുന്ന കരീകയെയാണ്
മഹാരാജാവ് :നീ എന്താണ് ഈ ചെയ്യുന്നത് ആരോട് ചോദിച്ചിട്ടാണ് നീ ഇതിനുള്ളിൽ കയറിയത് മര്യാദയ്ക്ക് ഇതൊക്കെ മതിയാക്കിക്കോ