കരീകയുടെ വാക്കുകൾ കേട്ട് സഹീർ അടുത്ത നിമിഷം അവൾക്ക് നേരെ വാൾ ഓങ്ങിയെങ്കിലും അവളെ ആക്രമിക്കാനാകാതെ സഹീർ തന്റെ വാൾ താഴേക്ക് വലിച്ചെറിഞ്ഞു
കരീക :എന്താ എന്നെ കൊല്ലുന്നില്ലേ
സഹീർ :നീ പറഞ്ഞത് സത്യമാണ് എനിക്ക് നിന്നെ ഒരിക്കലും കൊല്ലുവാൻ കഴിയില്ല എനിക്കിനി ഒരു കാര്യം അറിഞ്ഞാൽ മതി എന്നെ നീ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞത് സത്യമാണോ
കരീക :ചേട്ടന് അതിൽ എന്തെങ്കിലും സംശയം ഉണ്ടോ
സഹീർ :എങ്കിൽ നീ ഇതൊക്കെ അവസാനിപ്പിക്കണം ഒന്നും ആരുമറിയാതെ ഞാൻ നോക്കികൊള്ളാം നീ എന്നോടൊപ്പം വാ നമുക്ക് തിരികെ പോകാം
കരീക :അപ്പോൾ ഇത്രയും വർഷത്തെ എന്റെ പരിശ്രമത്തിനും പ്രതികാരത്തിനും ഒരു വിലയുമില്ലേ
സഹീർ :എന്ത് പ്രതികാരമാണ് കരീകാ നിന്റെ വിഭാഗക്കാരെ കൊല്ലിച്ച ചക്രവർത്തി ഇന്ന് ജീവനോടെ ഇല്ല കൂടാതെ നീ 40 നിരപരാധികളെ കൊല്ലുകയും ചെയ്തു ഇതിൽ കൂടുതൽ എന്താണ് നിനക്ക് ചെയ്യുവാനുള്ളത്
കരീക :ഞാൻ കൊന്ന ആരും നിരപരാധികൾ അല്ല അവരൊക്കെ അത് അർഹിക്കുന്നു കൂടാതെ ചക്രവർത്തി മരണപെട്ടിരിക്കാം പക്ഷേ അയാളുടെ വംശം തന്നെയാണ് എപ്പോഴും രാജ്യം ഭരിക്കുന്നത്
സഹീർ :മതി കരീകാ ഇനി എനിക്ക് ഒന്നും കേൾക്കാൻ താല്പര്യമില്ല നീ എല്ലാം അവസാനിപ്പിക്കുമോ അതോ ഇല്ലയോ എനിക്കിനി അത് മാത്രം അറിഞ്ഞാൽ മതി
കരീക :ഒരു നല്ല മന്ത്രവാദി എപ്പോഴും തുടങ്ങിവച്ചത് അവസാനിപ്പിക്കണം എന്ന് ചേട്ടൻ തന്നെയല്ലേ എന്നോട് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ വിജയത്തിന്റെ അരികിൽ വച്ച് ഇതെനിക്ക് അവസാനിപ്പിക്കാനാകില്ല
സഹീർ : അത്യാഗ്രഹം നിന്നെ അന്ധയാക്കിയിരിക്കുന്നു കരീക നിന്നോട് ഞാൻ ഇനി ഒരു സഹതാപവും കാണിക്കുകയില്ല നീ വിചാരിക്കുന്ന ഒന്നും നടക്കില്ല ഞാൻ നിന്നെ ഇപ്പോൾ തന്നെ ബന്ധിക്കുന്നതാണ്
സഹീർ ഉടൻ തന്നെ ചില മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി എന്നാൽ അടുത്ത നിമിഷം കരീക തന്റെ കയ്യിലുണ്ടായിരുന്ന ഒരു പൊടി സഹീറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു
“ആ.. “നിലവിളിച്ചു കൊണ്ട് സഹീർ നിലത്തേക്ക് വീണു വേഗം തന്നെ കരീക അവനെ അടുത്ത് നിന്നിരുന്ന മരത്തിൽ ബന്ധിച്ചു